കാര്‍ത്തികതിരുനാള്‍ മഹാരാജാവിന്റെ ഇളയ സഹോദരന്‍ രവിവര്‍മ്മയുടെ മകള്‍
പാര്‍വ്വതിപ്പിള്ള തങ്കച്ചിയുടേയും, ചേര്‍ത്തല കോവിലകത്ത് കേരളവര്‍മ്മ തമ്പാന്‍േറയും മകനായി
18-10-1782ല്‍ (958 തുലാം പൂരൂരുട്ടാതി) തമ്പി ജനിച്ചു. (അമ്മയുടെ പേര് കുഞ്ഞിക്കുട്ടി എന്നായിരുന്നു
എന്നും അഭിപ്രായം). ജനനം കരമനയില്‍ അമ്മ വീട്ടില്‍. ശാസ്ത്രിത്തമ്പാന്‍ എന്നു വിളിക്കപെ്പട്ടിരുന്ന
പിതാവില്‍ നിന്നും, മുത്താട്ടു ശങ്കരനെളയതില്‍ നിന്നും തമ്പി സംസ്‌കൃതത്തിലെ ആദ്യപാഠങ്ങള്‍
പഠിച്ചു. അമ്മാവന്‍ കൃഷ്ണന്‍ തമ്പിയുടെ മകള്‍ കാളിപ്പിള്ള തങ്കച്ചിയെ ആണ് തമ്പി വിവാഹം
ചെയ്തത്. തമ്പി, കുട്ടിക്കാലത്ത് ഒരു ശേ്‌ളാകം എഴുതി, കാര്‍ത്തിക തിരുനാളിന് അടിയറവച്ചതോടെ
രാജപ്രീതിക്കു പാത്രമായി. രാജകുടുംബവുമായി എന്നും സൗഹൃദം പുലര്‍ത്തിവന്ന തമ്പി 1811ല്‍
ലക്ഷ്മീഭായി ഭരിക്കുമ്പോള്‍ കൊട്ടാരം കവിയായി. 1815ല്‍ റാണിപാര്‍വ്വതീഭായി അദ്ദേഹത്തെ
ആസ്ഥാനകവി ആക്കി. ലക്ഷ്മീഭായിയുടെ ഭര്‍ത്താവ് പണ്ഡിതനായ ചങ്ങനാശേരി
രാജരാജവര്‍മ്മകോയിത്തമ്പുരാന്‍ തമ്പിയുടെ സുഹൃത്തായിരുന്നു. ഉത്രം തിരുനാളിനും തമ്പി
പ്രിയങ്കരന്‍. രാജകുടുംബത്തിലെ വിശേഷങ്ങള്‍, ശ്രീപത്മനാഭസ്വാമികേ്ഷത്രത്തിലെ വിശേഷങ്ങള്‍
– ഈ സന്ദര്‍ഭങ്ങളിലെല്‌ളാം അദ്ദേഹം അവയെ ആസ്പദമാക്കി കവിതകള്‍ എഴുതിയിട്ടുണ്ട്. അദ്ദേഹം
മരിച്ചത് 1031 കര്‍ക്കിടകത്തില്‍ (1856 ജൂലൈ 29) ആണ്.
    കുറെ ശേ്‌ളാകങ്ങള്‍, സുഭദ്രാഹരണം കൈകൊട്ടിക്കളിപ്പാട്ട്, മുറജപപ്പാന, വാസിഷ്ഠം കിളിപ്പാട്ട്,
മണിപ്രവാളത്തിലും സംസ്‌കൃതത്തിലും കുറെ കീര്‍ത്തനങ്ങള്‍, കീചകവധം, ഉത്തരാസ്വയംവരം,
ദക്ഷയാഗം എന്ന് മൂന്ന് ആട്ടക്കഥകള്‍, നവരാത്രിപ്രബന്ധം, രാസക്രീഡ, രാജസേവാക്രമം
എന്നിവയാണ് തമ്പിയുടെ കൃതികള്‍. ഗര്‍ഭശ്രീമാന്‍ ആയ സ്വാതിതിരുനാളിനെ ആദ്യം കണ്ടപേ്പാള്‍
തമ്പി രചിച്ചതാണ്, അദ്ദേഹത്തെ അമരനാക്കുന്ന ഓമനത്തിങ്കള്‍ക്കിടാവോ എന്ന താരാട്ട്.
വാത്സല്യത്തിന്റെ അമൃതില്‍ സംഗീതത്തിന്റെയും കവിഭാവനയുടെയും തേനും വയമ്പും ചാലിച്ച്
രചിച്ച ആ താരാട്ടിന് തുല്യമായി മറ്റൊന്ന് മലയാളത്തില്‍ ഇല്‌ള. നളചരിതം ആട്ടക്കഥയോട്
കിടപിടിക്കുന്ന രചനകളാണ് തമ്പിയുടെ ആട്ടക്കഥകള്‍. കേ്ഷാണീന്ദ്രപത്‌നിയുടെ… എന്നാരംഭിക്കുന്ന
ദണ്ഡകവും, വീരവിരാടകുമാര… എന്നാരംഭിക്കുന്ന കുമ്മിയും എത്രയോ കാലമായി കേരളത്തില്‍
ഉടനീളം ആലപിക്കപെ്പടുന്നു. സംഗീതത്തില്‍ വര്‍ണ്ണം, കീര്‍ത്തനം, പദം – മൂന്നും തമ്പി രചിച്ചു.
വര്‍ണ്ണങ്ങളില്‍ ഒന്ന് ഭക്തിപ്രധാനം, മറ്റു നാലെണ്ണം ശൃംഗാരപ്രധാനം. സ്തവവര്‍ണ്ണം ആരഭി
രാഗത്തില്‍, മററുള്ളവ ശങ്കരാഭരണം, നീലാംബരി, ഭൈരവി, പുന്നാഗവരാളി എന്നീ രാഗങ്ങളില്‍.
ജിംകള, കകുഭ തുടങ്ങി അത്യപൂര്‍വ്വരാഗങ്ങളിലുള്ള കീര്‍ത്തനങ്ങളും തമ്പി രചിച്ചിട്ടുണ്ട്.
    കരുണചെയ്‌വാനെന്തു താമസം കൃഷ്ണാ.. എന്ന കീര്‍ത്തനം വളരെ പ്രസിദ്ധമാണലേ്‌ളാ.
അദ്ദേഹത്തിന്റെ ആട്ടക്കഥകളിലെ സമയമതിമോഹനം, ജയജയനാഗകേതന, പൂന്തേന്‍വാണി ശ്രുണു
മമവാണി തുടങ്ങിയ ചില പദങ്ങള്‍, കഥകളിരാഗങ്ങള്‍ക്കു പുറത്തും ആലപിക്കപെ്പടാറുണ്ട്.
അദ്ദേഹത്തിന്റെ കീര്‍ത്തനങ്ങള്‍ അധികവും ശൃംഗാരപ്രധാനങ്ങള്‍ ആണ്. ഉത്രം തിരുനാളും,
സ്വാതിതിരുനാളും ആണ് അവയിലെ സങ്കല്പനായകന്മാര്‍. രാജപത്‌നിയുടെ വിരഹം ആണ്
പലതിലും പ്രമേയം. ഒരുനാള്‍ നീ ചെയ്ത ലീലകള്‍, പ്രാണനാഥനെനിക്കു നല്കിയ പരമാനന്ദരസം
എന്നീ രചനകളില്‍ അതിരുവിട്ട ശൃംഗാരപ്രതിപത്തി കാണാം. തമ്പിയുടെ കീര്‍ത്തനങ്ങളില്‍ എല്‌ളാം
മുദ്രയായി ശ്രീപത്മനാഭന്റെ പര്യായം കാണാം – സരസിജനാഭന്‍, നീരജനാഭന്‍, വനജനാഭന്‍
എന്നിങ്ങനെ.

കൃതികള്‍: കീചകവധം, ഉത്തരാസ്വയംവരം, ദക്ഷയാഗം(ആട്ടക്കഥകള്‍), നവരാത്രിപ്രബന്ധം, രാസക്രീഡ, രാജസേവാക്രമം