ഗ്രാമത്തിന്റെ നൈര്‍മ്മല്യവും ശുഭാപ്തിവിശ്വാസവും തന്റെ രചനകളുടെ മുഖമുദ്രയാക്കി മാറ്റിയ
കവയിത്രികളില്‍ ഒരാളായിരുന്നു കടത്തനാട്ട് മാധവിയമ്മ. പഴയ കുറുമ്പ്രനാട്ടു താലൂക്കിലെ ഇരിങ്ങ
ണ്ണൂരില്‍ 1909 ജൂണ്‍ 15നാണ് മാധവി അമ്മ ജനിച്ചത്. അച്ഛന്‍ തിരുവോത്ത് കണ്ണക്കുറുപ്പ്. അമ്മ കീഴ്പ്പള്ളി
കല്‌ള്യാണി അമ്മ. കണ്ണക്കുറുപ്പില്‍ നിന്നാണ് അവര്‍ക്ക് സാഹിത്യത്തില്‍ അഭിരുചി കിട്ടിയത്. മലബാറില്‍
ഒരു യാഥാസ്ഥിതിക നായര്‍തറവാട്ടില്‍, അക്കാലത്ത് ഒരു പെണ്‍കുട്ടിക്ക് കിട്ടാവുന്ന ഔപചാരിക വിദ്യാ
ഭ്യാസത്തിന് അതിരുകള്‍ ഉണ്ടായിരുന്നു. കുടിപള്ളിക്കൂടത്തില്‍ അഞ്ചാംക്‌ളാസുവരെ പഠിച്ചു. എന്നാല്‍
കടത്തനാട്ട് കൃഷ്ണവാര്യര്‍ എന്ന പണ്ഡിതകവിയില്‍ നിന്നും സംസ്‌കൃതത്തില്‍ കാവ്യനാടകങ്ങള്‍ അവര്‍
നന്നായി പഠിച്ചു. ഈ അഭ്യാസം അവരുടെ കവിതാവാസനയ്ക്ക് ബലിഷ്ഠമായ അടിത്തറ നല്കി. കുടുംബ
സുഹൃത്തായ മൊയ്യാരത്തു ശങ്കരനില്‍ നിന്ന് നവചിന്തകളും പ്രോത്സാഹനവും അവര്‍ക്ക് ലഭിച്ചു. മാധ
വിയമ്മയെ വിവാഹം ചെയ്തത് എ.കെ. കുഞ്ഞുക്കൃഷ്ണന്‍ നമ്പ്യാര്‍ എന്നൊരാള്‍ ആണ്. അദ്ദേഹം
സ്വാതന്ത്ര്യസമരപ്രവര്‍ത്തകനും, പ്രസംഗകനും, പത്രപ്രവര്‍ത്തകനും ആയിരുന്നു. ഈ അന്തരീക്ഷ
ത്തിലായതുകൊണ്ട് അവരുടെ കാവ്യവാസനയ്ക്ക് വെളിച്ചവും വെള്ളവും സ്വീകരിച്ച് വളരാന്‍ സാധി
ച്ചു. പതിനാലാമത്തെ വയസ്‌സില്‍ മാധവി അമ്മയുടെ കവിത പ്രസിദ്ധീകരിക്കപെ്പട്ടു. അതും, അന്ന് ലബ്ധ
പ്രതിഷ്ഠരായ കവികളുടെ അരങ്ങായ കവനകൗമുദിയില്‍. അന്നത്തെ രീതിയില്‍ കൃഷ്ണാര്‍ജ്ജുനവിജയം
കൂട്ടുകവിതയായി – അതില്‍ ഒരു ഭാഗം എഴുതിയത് മാധവിയമ്മയുടെ അച്ഛന്‍ തന്നെ ആയിരുന്നു.പിന്നീട്
അവര്‍ എത്രയോ കവിതകള്‍ പ്രസിദ്ധപെ്പടുത്തി. ഒരു ഇടത്തരം തറവാട്ടിലെ സാധാരണക്കാരി സ്ത്രീയുടെ,
അതിസാധാരണജീവിതത്തില്‍, അസാധാരണ തിളക്കം നല്കിയത് ഈ കാവ്യോപാസന മാത്രമായിരു
ന്നു. ഒച്ച ഉണ്ടാക്കാതെ, വെളിച്ചം പ്രസരിപ്പിക്കുന്ന നെയ്ത്തിരി നാളം പോലെ ആയിരുന്നു ആ ജീവിതം.
1999 ഡിസംബര്‍ 24ന് അവര്‍ അന്തരിച്ചു.
കുമാരനാശാനാണ് തനിക്കേറ്റവും പ്രിയപെ്പട്ട കവി എന്ന് മാധവിയമ്മ സൂചിപ്പിച്ചിട്ടുണ്ട് എങ്കിലും,
അവരുടെ കാവ്യശില്പങ്ങള്‍ക്ക് വള്ളത്തോള്‍ സ്‌ക്കൂളിനോടാണ് കൂടുതല്‍ ചാര്‍ച്ച. പ്രസന്നവും അക്‌ളിഷ്ടവും
ശുഭാപ്തിവിശ്വാസത്താല്‍ ബലിഷ്ഠവും ആയിരുന്നു അവരുടെ കാവ്യലോകം. അഗാധഗര്‍ത്ത
ങ്ങള്‍ അടിയില്‍ ഒളിപ്പിക്കുന്ന മഹാപ്രവാഹമായി ആര്‍ക്കും അവ അനുഭവപെ്പടില്‌ള. മറിച്ച് നാട്ടിന്‍പുറ
ത്തിന്റെ ജീവിതത്തില്‍ പൂര്‍ണ്ണമായി പൊരുത്തപെ്പട്ട് ഒഴുകുന്ന നീര്‍ച്ചോലയുടെ ഭംഗിയും സ്വച്ഛതയും
ആണ് അതിന്റെ മുഖമുദ്ര. സ്‌നേഹം, വാത്സല്യം, കാരുണ്യം, ഗ്രാമസൗന്ദര്യത്തോടുള്ള ആരാധന, അനീ
തിയുടെ നേര്‍ക്കുള്ള ധാര്‍മ്മികരോഷം, പ്രസന്നയായ പ്രകൃതിയോടുള്ള ഭക്തി എന്നിവയാണ് അവര്‍ക്ക്
ആവിഷ്‌കരിക്കാനുണ്ടായിരുന്നത്. ചങ്ങമ്പുഴ അരങ്ങുതകര്‍ത്ത കാലത്തും, ആ കവിയുടെ ആകര്‍ഷണ
വലയത്തില്‍ നിന്നു ഈ കടത്തനാടന്‍ കവയിത്രിയുടെ രചനകള്‍ അകന്നുനിന്നു. അവര്‍ക്ക് കവിത
ആത്മാവിഷ്‌കാരമായിരുന്നു. നഷ്ടസൗഭാഗ്യങ്ങള്‍ അവരുടെകവിതയില്‍ വിഷാദത്തിന്റെ നേര്‍ത്ത ഒരാവരണം നല്കുന്നുണ്ട്. ഗാന്ധിജി അവര്‍ക്ക് ധര്‍മ്മത്തിന്റെ പ്രതീകമായിരുന്നു. മാതൃഭാവമഹത്വകീര്‍ത്തനവും ആ കവിതകളുടെ അന്തര്‍ധാരകളില്‍ ഒന്നാണ്. കാലേ്‌ള്യാപഹാരം, ഗ്രാമശ്രീകള്‍, കണിക്കൊന്ന, മുത്തച്ഛന്റെ കണ്ണുനീര്, ഒരുപിടി അവില്‍ എന്നിവയാണ് മാധവിഅമ്മയുടെ പ്രധാനകവിതാസമാഹാരങ്ങള്‍. അവരുടെതിരഞ്ഞെടുത്ത കവിതകള്‍ 'കടത്തനാട്ട് മാധവി അമ്മയുടെ കവിതകള്‍' എന്നപേരില്‍ പ്രസിദ്ധപെ്പടുത്തിയിട്ടുണ്ട്. തച്ചോളി ഒതേനന്‍, പയ്യമ്പിള്ളി ചന്തു എന്ന രണ്ടു ഗദ്യകൃതികള്‍, കടത്തനാട്ടിലെ രണ്ടുവീരയോദ്ധാക്കളെപ്പറ്റി അവര്‍ രചിച്ചിട്ടുണ്ട്. ഏതാനും കഥകളും അവര്‍ എഴുതി. സാമൂഹിക പ്രശ്‌നങ്ങളെ കൂടുതല്‍ സ്പഷ്ടമായി സ്പര്‍ശിക്കുന്നവയാണ് കവിയുടെ ഭാര്യ, പുത്രവധു, സംബന്ധക്കാരന്‍,അമ്മ, പ്രണയത്തിന്റെ പൗരുഷം തുടങ്ങിയ കഥകള്‍. ചങ്ങമ്പുഴ അവാര്‍ഡും, രാമാശ്രമം അവാര്‍ഡും
പുരസ്‌കാരങ്ങള്‍. 1996ല്‍ സമഗ്രസംഭാവനകള്‍ക്കുള്ള കേരള സാഹിത്യ
അക്കാദമി അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

കൃതികള്‍: കടത്തനാട്ട് മാധവി അമ്മയുടെ കവിതകള്‍, കാലേ്‌ള്യാപഹാരം, ഗ്രാമശ്രീകള്‍, കണിക്കൊന്ന, മുത്തച്ഛന്റെ കണ്ണുനീര്, ഒരുപിടി അവില്‍