സ്വപ്രയത്‌നം കൊണ്ടു ഉയര്‍ന്നുവന്ന വ്യക്തിയാണ് കിട്ടുണ്ണി എന്ന കൃഷ്ണന്‍ കുട്ടി. അദ്ദേഹം
ജനിച്ചത് 1905 ഏപ്രില്‍ 28 ന് ആണ്. അച്ഛന്‍ ചാണശേ്ശരി അയ്യപ്പന്‍. അമ്മ പാറുക്കുട്ടി. പ്രസവത്തിന്,
സ്വന്തം വീട്ടിലെത്തിയ പാറുക്കുട്ടിയെ, പ്രസവാനന്തരം അയ്യപ്പന്‍ സ്വീകരിച്ചില്‌ള. ഇരുവരും
വേറെ വേറെ വിവാഹം ചെയ്തു. കിട്ടുണ്ണിയുടെ അമ്മയെ ഭാര്യയും മക്കളും ഉള്ള ഒരാളാണ് വീണ്ടും
വിവാഹം ചെയ്തത്. സ്വന്തം കുഞ്ഞിന് മുലകൊടുക്കാന്‍ മാത്രം ഭര്‍ത്തൃഗൃഹത്തില്‍ നിന്നും ആ
സ്ത്രീ തറവാട്ടില്‍ വരുമായിരുന്നു. നാട്ടിലെ സ്‌ക്കൂളില്‍ നിന്നു കിട്ടുണ്ണി നാലാംക്‌ളാസ് ജയിച്ചു.
സ്‌ക്കൂള്‍ അധികൃതരുടെ നിബന്ധന അനുസരിച്ചുള്ള വസ്ത്രങ്ങള്‍ വാങ്ങാന്‍ പറ്റാതിരുന്നതിനാല്‍
അഞ്ചാം ക്‌ളാസില്‍ വച്ച് പഠിപ്പ് അവസാനിപ്പിച്ചു. അമ്മയുടെ പുതിയ 'ഭര്‍ത്താവിന്റെ വീട്ടിലും
ദാരിദ്ര്യം തന്നെ ആയിരുന്നു. എല്‌ളാവരേയും സഹായിക്കാനായി, കിട്ടുണ്ണി, വറീതുമാപ്പിള
എന്നൊരാളുടെ കൂടെ വണ്ടിപ്പണിക്കു പോയി. വിറകുശേഖരിക്കുന്ന ആ പണി കഠിനമായിരുന്നു.
പിന്നീട് മരം അറുക്കുന്നവരോടൊപ്പം പണിക്കു പോയി. കാട്ടില്‍ വച്ച് പനിയും ചുമയും പിടിച്ച്
മടങ്ങി. തുടര്‍ന്ന് കമ്പോസിങ് പഠിച്ചു. മംഗളോദയത്തില്‍ ചില ചില്‌ളറ പണികള്‍ കിട്ടി. അവിടെ
പുസ്തകങ്ങള്‍ വായിക്കാന്‍ കിട്ടി. വി.ടി. ഭട്ടതിരിപ്പാട് തുടങ്ങിയവരുടെ സാമീപ്യവും
പ്രോത്സാഹജനകമായി. താന്‍ ജനിച്ചപേ്പാഴേ ഉപേക്ഷിച്ചുപോയ അച്ഛന്‍, അവശനായി എന്നറിഞ്ഞ്
കിട്ടുണ്ണി സഹായത്തിനെത്തി. ഇരുപതാമത്തെ വയസ്‌സില്‍ ആണ് കിട്ടുണ്ണി ആദ്യമായി അച്ഛനെ
കാണുന്നത്. പ്രസ്‌സിലെ ജോലികഴിഞ്ഞാല്‍ ഒരു കടയിലെ കണക്കെഴുത്തും നടത്തും.
    അക്കാലത്ത്
ദേശീയപ്രസ്ഥാനത്തില്‍ ആകൃഷ്ടനായി ഖദര്‍ ധാരിയായി. ഇരുപത്തിഏഴാം വയസ്‌സില്‍ ആശാന്‍
പ്രസ് എന്ന പേരില്‍ ഒരു ചെറിയ അച്ചുക്കൂടം വാങ്ങി. വിവാഹിതനായി, ഭാര്യയുടെ പേര് നാരായണി,
വീടു വാങ്ങി. ചന്ദ്രഹാസന്‍ എന്ന ഒരു മാസിക അല്പകാലം പ്രസിദ്ധപെ്പടുത്തി. തൃശൂര്‍ നഗരസഭാ
തിരഞ്ഞെടുപ്പില്‍ പല തവണ മത്സരിച്ചു. ആദ്യത്തെ രണ്ടു തവണ തോറ്റു. മൂന്നാം തവണ
സ്വതന്ത്രനായി മത്സരിച്ചു ജയിച്ചു. കോണ്‍ഗ്രസ്‌സിനെ തുണച്ചു. നഗരസഭാ വൈസ് ചെയര്‍മാന്‍
ആയി. നാലാം തവണ സ്വതന്ത്രനായി മത്സരിച്ച് കോണ്‍ഗ്രസ്‌സ് സ്ഥാനാര്‍ത്ഥിയെ പരാജയപെ്പടുത്തി.
കൗണ്‍സിലര്‍ സ്ഥാനം അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് രാജിവച്ചു. 1964 മാര്‍ച്ച് 8 ന് മരിച്ചു.
    കവിതയും, കഥയും, നാടകവും, തൂലികാ ചിത്രങ്ങളും, നോവലുമുള്‍പെ്പടെ മുപ്പത്തിനാലു
കൃതികള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. ദണ്ഡിയാത്ര, ദരിദ്രഗായകന്‍, ഭഗവാന്‍ ശ്രീനാരായണഗുരുവിന്റെ
സ്വര്‍ഗ്ഗാരോഹണം, അയിത്തം, ഒളിയമ്പുകള്‍ എന്നിവയാണ് കാവ്യസമാഹാരങ്ങള്‍. ലോകം മായ
എന്നൊരു ലഘു നാടകവും എഴുതിയിട്ടുണ്ട്.
കൃതികള്‍: അണ്ണാറക്കണ്ണന്‍, എട്ടു കുട്ടിക്കഥകള്‍, കടയോ തലയോ, കമ്പക്കാരന്‍, ഒമ്പതുമുറി,
കാകാ, മുടന്തനായ മുയല്‍ (ബാലസാഹിത്യ കൃതികള്‍)
അനാഥബാലിക, അമ്പത്തി ഏഴ് ആളെ കൊന്നു, കഥാലത, കഥാലോകം, കള്ളരേഖ, കൊടിയും
പടവും, തോക്കും തൊപ്പിയും, തുയിലുണര്‍ത്തല്‍, ശുദ്ധതയ്ക്ക് പനങ്കഴു, പിശാച്, റിക്ഷക്കാരന്‍
(ചെറുകഥാ സമാഹാരങ്ങള്‍.)