മാവേലിക്കരയില്‍ പോളച്ചിറ കുടുംബത്തില്‍ 1861ലാണ് കൊച്ചീപ്പന്‍ തരകന്‍ ജനിച്ചത്. അച്ഛന്‍
പോളച്ചിറയ്ക്കല്‍ കൊച്ചെറിയാക്കോശി. അമ്മ കൊച്ചിത്താമ്മ. പ്രാഥമിക വിദ്യാഭ്യാസം മാത്രമേ
അദ്ദേഹത്തിന് ലഭിച്ചുള്ളു. പതിനഞ്ചാം വയസ്‌സില്‍ രജിസ്‌ട്രേഷന്‍ പരീക്ഷ ജയിച്ച് ആ വകുപ്പില്‍
ഉദ്യോഗസ്ഥന്‍ ആയി. പിന്നീട് കുറച്ചു കാലം വക്കീല്‍ ഗുമസ്തനായും ജോലി നോക്കി.
സാഹിത്യത്തില്‍ കൊച്ചീപ്പന്‍ തരകന് താല്പര്യം ഉണ്ട് എന്നു മനസ്‌സിലാക്കിയ കണ്ടത്തില്‍ വറുഗീസ്
മാപ്പിള അദ്ദേഹത്തെ കോട്ടയത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. വറുഗീസ് മാപ്പിളയുടെ മരണത്തിനു
ശേഷം പതിനഞ്ചുകൊല്‌ളം അദ്ദേഹം ഭാഷാപോഷിണിയുടെ പത്രാധിപര്‍ ആയി സേവനം
അനുഷ്ഠിച്ചു. അക്കാലത്ത് ഒരു ചതുരംഗസമിതി രൂപികരിച്ചു. സമിതി അധ്യക്ഷന്‍ കേരളവര്‍മ്മയും
സെക്രട്ടറി കൊച്ചീപ്പന്‍ തരകനും ആയിരുന്നു. ഈ സമിതി എല്‌ളാ കൊല്‌ളവും മത്സരങ്ങള്‍
സംഘടിപ്പിക്കുകയും, വിജയിക്ക് സമ്മാനങ്ങള്‍ നല്കുകയും ചെയ്തിരുന്നു. കോട്ടയം മുന്‍സിപ്പല്‍
കൗണ്‍സില്‍ അംഗമായിരുന്നു കൊച്ചീപ്പന്‍ തരകന്‍. കേരള ക്രൈസ്തവ സേവാസമിതി സെക്രട്ടറി
ആയിരുന്ന അദ്ദേഹം ശ്രീമൂലം പ്രജാസഭാ സാമാജികനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കൊച്ചീപ്പന്‍
തരകന്‍ വിവാഹം ചെയ്തത് ചെങ്ങന്നുര്‍ പുത്തന്‍കാവ് ഏഴിക്കകത്ത് ശോശാമ്മയെ ആണ്. 1940
മെയ് 20 ന് അദ്ദേഹം മരിച്ചു.
    കൊച്ചീപ്പന്‍ തരകന്റെ പ്രധാനകൃതികളായി കണക്കാക്കി വരുന്നവ ബാലികാസദനം എന്ന നോവലും മറിയാമ്മ നാടകം എന്ന കൃതിയും.
ഇവയ്ക്കുപുറമെ മധുവര്‍ജ്ജനം നാടകം, കുതൂഹലകഥാമാല, ചൂതപ്രബോധനം എന്നിവയും
അദ്ദേഹം എഴുതി. ഒരു കല്പിതകഥയാണ് മറിയാമ്മ നാടകത്തിന്റെ പ്രമേയം.
അമ്മായിയമ്മപേ്പാരാണ് കഥാതന്തുവില്‍ പ്രധാനം. ക്രൈസ്തവസമുദായ പരിഷ്‌കരണവും
ഗ്രന്ഥകാരന്റെ ലക്ഷ്യമാണ്. 1903ലാണ് മറിയാമ്മ നാടകം ആദ്യമായി പ്രസിദ്ധപെ്പടുത്തുന്നത്.
എന്നാല്‍ അതിന് ഇരുപത്തിയഞ്ചുകൊല്‌ളമെങ്കിലും മുന്‍പ് അത് എഴുതപെ്പട്ടതായി കരുതുന്നു.
അങ്ങനെ ആണെങ്കില്‍ ആദ്യത്തെ സാമുഹിക നാടകം എന്ന പദവി മറിയാമ്മ നാടകത്തിന്
അവകാശപെ്പടാം. പരിഷ്‌കാരഭ്രാന്തി, ലുബ്ധന്റെ വീട്, പിതൃഭക്തി എന്ന മൂന്നു നാടകങ്ങള്‍ കൂടി,
എഴുതിയിട്ടുണ്ട് എന്ന് കൊച്ചീപ്പന്‍ തരകന്‍, മറിയാമ്മ നാടകത്തിന് എഴുതിയ മുഖവുരയില്‍
പറയുന്നുണ്ട് എങ്കിലും അവ പ്രസിദ്ധപെ്പടുത്തിയതായി തോന്നുന്നില്‌ള. മറിയാമ്മ നാടകത്തില്‍
കഥാംശം വളരെ നിസ്‌സാരമാണ് എന്ന ആരോപണം ഉണ്ടായി. അതുകൊണ്ടുകൂടിയാണത്രെ,
സംഭവപ്രധാനമായ ഒരു നീണ്ട നോവല്‍ – ബാലികാസദനം – കൊച്ചീപ്പന്‍ തരകന്‍ രചിച്ചത്.
നമ്മുടെ ആദ്യകാല നോവലുകളിലെ കഥാപാത്രങ്ങളില്‍, ശ്രദ്ധിക്കപെ്പട്ട വ്യക്തിയാണ്
ബാലികാസദനത്തിലെ ഭക്തന്‍ കുഞ്ഞ്. തനിക്ക് ഏറെ പരിചിതമായിരുന്ന മധ്യതിരുവിതാംകൂറിലെ
സമ്പന്ന ക്രൈസ്തവഗൃഹങ്ങളുടെ അന്തരീക്ഷമാണ് കൊച്ചീപ്പന്‍ തരകന്‍ രചനയുടെ
അസംസ്‌കൃതവസ്തുവായി സ്വീകരിച്ചത്. കുതൂഹലകഥാമാല ഗദ്യഗ്രന്ഥമാണ്. ചുതപ്രബോധനം
പദ്യവും. കൊടുങ്ങല്‌ളൂര്‍ കൊച്ചുണ്ണിത്തമ്പുരാന്‍ വഞ്ചീശവംശം മഹാകാവ്യം എഴുതിയത് കൊച്ചീപ്പന്‍
തരകന്റെ അഭ്യര്‍ത്ഥനയും പ്രേരണയും അനുസരിച്ചാണ്.

കൃതികള്‍: മറിയാമ്മ നാടകം, പരിഷ്‌കാരഭ്രാന്തി, ലുബ്ധന്റെ വീട്, പിതൃഭക്തി

(നാടകങ്ങള്‍ ),ബാലികാസദനം (നോവല്‍)