കൊടുങ്ങല്‌ളൂര്‍ ഗുരുകുലത്തിലെ പ്രശസ്തപണ്ഡിതനും, കവിസാര്‍വ്വഭൗമന്‍ എന്ന
ബഹുമതിപേ്പരു നേടിയ വ്യക്തിയും ആയ ചെറിയ കൊച്ചുണ്ണിത്തമ്പുരാന്‍ 1858 മാര്‍ച്ച് 29 ന്
(കൊ.വ. 1033 മീനം 17-ാ0 തീയതി ഉത്രം) ആണ് ജനിച്ചത്. അമ്മ ഇക്കാവുതമ്പുരാട്ടി. അച്ഛന്‍
പൂരാടത്തു മനയ്ക്കല്‍ ഗംഗാധരന്‍ നമ്പൂതിരി. ബാലപാഠങ്ങള്‍ക്കുശേഷം അമ്മാവന്മാരായ
ഗോദവര്‍മ്മ, രാമവര്‍മ്മ എന്നിവരില്‍നിന്നും കാവ്യനാടകാലങ്കാരാദികളും വ്യാകരണവും,
ജ്യോതിഷവും, വൈദ്യവും, വേദാന്തവും പഠിച്ചു. കൊച്ചിമഹാരാജാവിന്റെ സുഹൃത്തായിരുന്ന
തമ്പുരാന്‍ അദ്ദേഹത്തോടൊപ്പം കാശിയില്‍ പോയിട്ടുണ്ട്. ജീവിതത്തില്‍ അധികനാളും
കൊടുങ്ങല്‌ളൂരില്‍ത്തന്നെ കഴിച്ചുകൂട്ടിയ അദ്ദേഹത്തിന്റെ ജീവിതം സാഹിത്യസേവനത്തിലും
ചികിത്സയിലും ഒതുങ്ങി. 1921ല്‍ ഇളയതമ്പുരാന്‍. 1885ല്‍ തമ്പുരാന്‍, സുഹൃത്തായ കാത്തുള്ളി
അച്യുതമേനോന്റെ സഹോദരി ജാനകി അമ്മയെ വിവാഹംചെയ്തു. 1926 ജൂലൈ 26-ാ0 തീയതി
(കൊ. വ. 1101 കര്‍ക്കിടകം 11) ഹൃദ്രോഗം മൂലം മരിച്ചു.
    അതീവബുദ്ധിമാനായിരുന്നു തമ്പുരാന്‍. സംസ്‌കൃതത്തിലും, മലയാളത്തിലും പദ്യരചന
അദ്ദേഹത്തിന് നിഷ്പ്രയാസം സാധിച്ചിരുന്നു. എന്നാല്‍ അങ്ങനെ എഴുതിക്കൂട്ടിയവയില്‍,
പ്രത്യേകിച്ച് മലയാളത്തില്‍ എഴുതിയവയില്‍, യഥാര്‍ത്ഥ കവിത്വത്തിന്റെ സ്ഫുരണം നന്നെ
കുറവാണ്. സ്ഥൂലവും ഉപരിപ്‌ളവവും ആണ് കൊച്ചുണ്ണിത്തമ്പുരാന്റെ രചന.
ഭഗവതിയെക്കുറിച്ച് അദ്ദേഹം രചിച്ച ഭക്തിരസപ്രധാനങ്ങളായ കുറെ ശേ്‌ളാകങ്ങള്‍ മാത്രമാണ,്
ഇതിന് അപവാദം. സംസ്‌കൃതത്തില്‍ വിടരാജവിജയം, അനങ്ഗജീവിതം എന്നു രണ്ടു ഭാണങ്ങള്‍,
ബാണയുദ്ധം ചമ്പു, ശ്രീരാമപട്ടാഭിഷേകം നാടകം, ഉത്തരരാമചരിതം കാവ്യം തുടങ്ങി പത്തു
കൃതികള്‍ അദ്ദേഹത്തിന്റെതായുണ്ട്. മലയാളത്തില്‍ മുപ്പതോളം കൃതികള്‍. സോമതിലകം ഭാണം ആദ്യകാലരചനയാണ്. മലയാളത്തില്‍ നന്നെ കുറച്ചു
ഭാണങ്ങളേ എഴുതിയിട്ടുള്ളൂ. സോമതിലകം ആണ് ആദ്യത്തെ ഭാണം എന്ന് അഭിപ്രായപെ്പടുന്നവര്‍
ഉണ്ട്. ഏറ്റവും അധികം മഹാകാവ്യങ്ങള്‍ രചിച്ചിട്ടുള്ള കവി തമ്പുരാനാണ്. ഗോശ്രീശാദിത്യ ചരിതം,
വഞ്ചീശവംശം, പാണ്ഡവോദയം, സാവിത്രീ മാഹാത്മ്യം, മലയാംകൊല്‌ളം എന്ന് അഞ്ചു കാവ്യ
ങ്ങള്‍. ഇവയില്‍ മലയാംകൊല്‌ളം പന്ത്രണ്ടുസര്‍ഗ്ഗങ്ങളില്‍ കേരളത്തിലെ ഓരോ മാസത്തേയും
വര്‍ണ്ണിക്കുന്നു. ഓരോ മാസത്തേയും ഭൂപ്രകൃതിയിലെ മാറ്റങ്ങള്‍, ഉത്സവങ്ങള്‍ തുടങ്ങിയവയാണ്
വര്‍ണ്ണ്യം. ഒട്ടേറെ കിളിപ്പാട്ടുകള്‍ തമ്പുരാന്‍ എഴുതി. ഭദ്രോല്പത്തി, ലകഷ്മീ സ്വയംവരം തുടങ്ങിയവ.
തൊണ്ണൂറ്റൊന്‍പതിലെ വെള്ളപെ്പാക്കത്തെപ്പറ്റി എഴുതിയ നീണ്ട പദ്യമാണ് അതിവാതവര്‍ഷം.
തമ്പുരാന്‍ രചിച്ച കല്യാണിനാടകം ആദ്യത്തെ സ്വതന്ത്രനാടകം എന്ന പേരില്‍ സാഹിത്യ
ചരിത്രത്തില്‍ സ്ഥാനം പിടിച്ചു. ഭാഗവത പരിഭാഷയാണ് ശ്രദ്ധിക്കപെ്പട്ട മറ്റൊരു കൃതി. രാമാശ്വമേധം
കിളിപ്പാട്ടും നീണ്ട കൃതിയാണ്. ഉമാവിവാഹം, ഫല്ഗുനവീര്യം, മധുരമങ്ഗലം,
പാഞ്ചാലീസ്വയംവരം, അജ്ഞാതവാസം എന്നീ നാടകങ്ങളും കൊച്ചുണ്ണിത്തമ്പുരാന്‍
എഴുതി-അവയില്‍ ചിലത് നാടകരചനാമത്സരത്തില്‍ വച്ചാണ് രചിക്കപെ്പട്ടത്. ശങ്കരാചാര്യചരിതം,
വിക്രമോര്‍വ്വശീയസാരം എന്നിവ അദ്ദേഹത്തിന്റെ ഗദ്യരചനകളാണ്. പ്രസംഗം ശേ്‌ളാകരൂപത്തില്‍
നടത്തിയിട്ടുള്ള തമ്പുരാന്‍, വൃത്തശാസ്ത്രത്തെപ്പറ്റി എഴുതിയ കൃതിയാണ് കാന്തവൃത്തം. ചില
വൃത്തങ്ങള്‍ക്ക് ചില പേരുകള്‍ കല്പിക്കുന്നു എന്നതില്‍ അധികമൊന്നും ഇതില്‍ ചെയ്തിട്ടില്‌ള.

കൃതികള്‍: ഗോശ്രീശാദിത്യ ചരിതം,
വഞ്ചീശവംശം, പാണ്ഡവോദയം, സാവിത്രീ മാഹാത്മ്യം, മലയാംകൊല്‌ളം, ഉമാവിവാഹം, ഫല്ഗുനവീര്യം, മധുരമങ്ഗലം, പാഞ്ചാലീസ്വയംവരം, അജ്ഞാതവാസം(നാടകങ്ങളും)