കെ.എസ്.കെ തളിക്കുളം എന്ന പേരില്‍ അറിയപെ്പടുന്ന കൃഷ്ണന്‍ തളിക്കുളം ചാവക്കാടു
താലൂക്കില്‍ തളിക്കുളം അംശം, കാലാഞ്ഞിക്കുന്നുകള്‍ക്കടുത്തുള്ള വീട്ടില്‍ 1903 ജൂണ്‍ 1നാണ്
ജനിച്ചത്. അച്ഛന്‍ കൊല്‌ളാറ ശങ്കരന്‍. അമ്മ കാളി. നിലത്തെഴുത്തു പഠിച്ചശേഷം, സ്‌ക്കൂള്‍
വിദ്യാഭ്യാസം ആരംഭിച്ചത് തളിക്കുളം സി.എം.എസ്. എലിമെന്ററി സ്‌ക്കൂളില്‍ ആണ്.
കണ്ടശ്ശാംകടവിലെ സ്‌ക്കൂളിലായിരുന്നു സെക്കന്ററി വിദ്യാഭ്യാസം. സ്‌ക്കൂളില്‍ ചേരാന്‍
വൈകിയതുകൊണ്ട് പത്താംക്‌ളാസ്‌സ് പാസ്‌സാവുമ്പോള്‍ ഇരുപത് വയസ്‌സ് ആയിരുന്നു.
    കണ്ടശ്ശാംകടവിലെ സ്‌ക്കൂള്‍ ജീവിതത്തിനിടയിലാണ് മുണ്ടശേ്ശരി, മാധവമേനോന്‍ തുടങ്ങിയ കൂട്ടുകാരുടെ സാമീപ്യംലഭിച്ചത്. ശേ്‌ളാകം ചൊല്‌ളി രസിക്കലും, ശേ്‌ളാകം എഴുത്തും അക്കാലത്തു തുടങ്ങി. എന്നാലും
അക്കാലത്തുതന്നെ തളിക്കുളത്തിന് കൂടുതല്‍ ആഭിമുഖ്യം ഭാഷാവൃത്തങ്ങളോടായിരുന്നു.
അന്നെഴുതിയവ സമാഹരിച്ച് ഒരു ഗാനമാലയും ഓണപ്പാട്ടും പ്രസിദ്ധപെ്പടുത്തിയിട്ടുണ്ട്. സ്‌ക്കൂളില്‍
ഉപഭാഷയായി പഠിച്ചത് സംസ്‌കൃതം ആയിരുന്നു. 1922ല്‍ പത്താംതരം പാസ്‌സായി. ഏതാനും
ദിവസങ്ങള്‍ക്കകംതന്നെ ശ്രീനാരായണഗുപ്തസമാജം വക സ്‌ക്കൂളില്‍ അദ്ധ്യാപകനായി ചേര്‍ന്നു,
തൊട്ടടുത്ത വര്‍ഷംതന്നെ അദ്ദേഹം അവിടെ ഹെഡ്മാസ്റ്ററായി. നീണ്ട മുപ്പത്തിഒമ്പതുവര്‍ഷം
അദ്ദേഹം ഹെഡ്മാസ്റ്ററായി തുടര്‍ന്നു. തൃശ്ശൂര്‍ പബ്‌ളിക് ലൈബ്രറിയിലെ ഗ്രന്ഥശേഖരം ആണ്
അദ്ദേഹത്തിന്റെ യഥാര്‍ത്ഥ ഗുരു. സാഹിത്യസംബന്ധിയായ നിരവധി ഗ്രന്ഥങ്ങള്‍ അദ്ദേഹം
അക്കാലത്ത് വായിച്ചുകൂട്ടി. 26-ാം വയസ്‌സില്‍ വാലത്തു കുഞ്ചപ്പന്റെ മകള്‍ നാരായണിയെ
വിവാഹം ചെയ്തു. അതൊരു പ്രേമവിവാഹം ആയിരുന്നു എങ്കിലും ഏറെനാള്‍ നീണ്ടുനിന്നില്‌ള.
വിവാഹമോചനം ഉണ്ടായി. പിന്നീട് പെന്‍ഷന്‍ പറ്റിയശേഷം അദ്ദേഹം, വാലത്തു കുഞ്ഞാപ്പുമകള്‍
വള്ളിക്കുട്ടിയെ വിവാഹം ചെയ്തു. 1980 ജൂണ്‍ 21നാണ് അദ്ദേഹം മരിച്ചത്.
    കവി, നാടകകൃത്ത്, ഗാനരചയിതാവ്, ഗാനസംവിധായകന്‍ എന്നീ നിലകളിലൊക്കെ
വൈദഗ്ധ്യം തെളിയിച്ച കെ.എസ്.കെ. പരക്കെ അറിയപെ്പടുന്നത് കവിയായിട്ടാണ്.
അതീവലളിതവും, ഗാനാത്മകവും ആയ പ്രതിപാദനശൈലി, അകലുഷിതമായ പ്രമേയം,
സ്‌നേഹത്തെയും ധാര്‍മ്മികതയേയും കുറിച്ചുള്ള ഉറച്ച ചിന്തകള്‍ – ഇളനീരുപോലെ ആണ്
കെ.എസ്.കെ. യുടെ കവിത. അത് ആവേശം കൊള്ളിക്കുകയല്‌ള, സാന്ത്വനിപ്പിക്കുകയാണ് ചെയ്യുക.
തളിക്കുളത്തിന്റ പ്രസിദ്ധീകൃതമായ ആദ്യകൃതി പൂമൊട്ടുകള്‍ ആണ്. ഒരു ഗാനമാല, ഓണപ്പാട്ട്
എന്ന ആദ്യകാലരചനകള്‍ അച്ചടിച്ചു എങ്കിലും അടുത്ത സുഹൃത്തുക്കള്‍ക്കിടയില്‍ വിതരണം
ചെയ്യുകമാത്രമാണുണ്ടായത്. ആദ്യമായി ഒരു നല്‌ള പ്രസിദ്ധീകരണത്തില്‍ പ്രത്യക്ഷപെ്പട്ട കവിത
തങ്കത്തിന്റെ മാല ആണ്: അയ്യപ്പന്റെ സഹോദരനില്‍. കവി എന്ന നിലയില്‍ കേരളത്തിലാകെ
അറിയപെ്പട്ടിരുന്ന തളിക്കുളം, സ്വന്തം നാട്ടിലും പരിസരങ്ങളിലും നാടകകൃത്ത് എന്ന നിലയില്‍
ഖ്യാതി നേടിയിരുന്നു. ഓരോരോ സന്ദര്‍ഭത്തിനുവേണ്ടി, ഓരോരുത്തരുടെ ആവശ്യം അനുസരിച്ചാണ്
അദ്ദേഹം നാടകമെഴുതിയത്. നടനും, ഗായകനും ആയിരുന്ന കെ.എസ്.കെ. ഗാനങ്ങള്‍ക്കു സംഗീതം
നല്‍കുകയും ചെയ്തിരുന്നു. സാമൂഹികപ്രശ്‌നങ്ങള്‍, നര്‍മ്മത്തില്‍ പൊതിഞ്ഞ് അവതരിപ്പിക്കുക
എന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. കലങ്ങിത്തെളിഞ്ഞു, പ്രണയദൂതന്‍, രണ്ടുസഹോദരിമാര്‍,
പുകഞ്ഞകൊള്ളി എന്നിവയാണ് പ്രസിദ്ധീകൃതനാടകങ്ങള്‍. രാധ, പണയവും പ്രണയവും,
ഭാഗ്യദീപം എന്നിവ അച്ചടിച്ചിട്ടില്‌ളാത്തവയും. വിരുന്നുകാര്‍, കടം, ഒരുദിവസം, കുട്ടനുസമ്മാനം
എന്നീ ലഘുനാടകങ്ങളും അച്ചടിമഷി പുരളാത്തവയാണ്. കെ.എസ്.കെ. യുടെ കവിതകള്‍ മരുപ്പച്ച
എന്നപേരില്‍ സമാഹരിക്കപെ്പട്ടിട്ടുണ്ട്. അദ്ദേഹത്തെ അനശ്വരനാക്കുന്നത് അമ്മുവിന്റെ ആട്ടിന്‍ക്കുട്ടി
എന്ന പ്രശസ്തമായ കവിതയാണ്, നമ്മുടെ ബാലമനസ്‌സുകളില്‍ കാരുണ്യത്തിന്റെ അമൃത്
നിറയ്ക്കുന്ന കൃതി.

കൃതികള്‍: കലങ്ങിത്തെളിഞ്ഞു, പ്രണയദൂതന്‍, രണ്ടുസഹോദരിമാര്‍,
പുകഞ്ഞകൊള്ളി എന്നിവയാണ് പ്രസിദ്ധീകൃതനാടകങ്ങള്‍പൂമൊട്ടുകള്‍മരുപ്പച്ച