ഇടതുപക്ഷ ചിന്തകനും എഴുത്തുകാരനും പ്രഭാഷകനുമാണ് കെ.ഇ.എന്‍ എന്ന് അറിയപ്പെടുന്ന കെ.ഇ.എന്‍. കുഞ്ഞഹമ്മദ് എന്ന കരിമ്പനയ്ക്കല്‍ എടക്കാട് നരോത്ത് കുഞ്ഞുമുഹമ്മദ്. പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സെക്രട്ടറിയായിരുന്നു. കേരള സാഹിത്യ അക്കാദമി നിര്‍വ്വാഹക സമിതി അംഗമായിരുന്നു. മുപ്പതോളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ശക്തനായ വക്താവാണ്. ഫാറുഖ് കോളേജിലെ മലയാളം വിഭാഗം തലവനായിരിക്കേ 2011 ല്‍ വിരമിച്ചു. മതതീവ്രവാദം, വര്‍ഗീയത, ഫാസിസം, ന്യൂനപക്ഷ വിവേചനം എന്നിവക്കെതിരെ പ്രഭാഷണത്തിലൂടെയും എഴുത്തിലൂടെയും കെ.ഇ.എന്‍ നിരന്തരം പ്രതികരിക്കാറുണ്ട്. ഇന്ത്യന്‍ ഫാസിസത്തിന്റെ സവിശേഷതകളും സാംസ്‌കാരിക പ്രശ്‌നങ്ങളും മൂലധന സര്‍വ്വാധിപത്യത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍വചിച്ചു. പരേതരായ ആയിശ ബീവി ഉമ്മ മാതാവും,നെരോത്ത് കെ.ഇ അബൂബക്കര് പിതാവുമാണ്. ഭാര്യ സബിത, മകന്‍ മെനിനോ ഫ്രൂട്ടോ.

കൃതികള്‍

    സ്വര്‍ഗ്ഗം,നരകം,പരലോകം
    ശരിഅത്ത്: മിഥ്യയും യാഥാര്‍ത്ഥ്യവും (സഹഗ്രന്ഥകര്‍ത്താവ്: ഹമീദ് ചേന്ദമംഗലൂര്‍)
    ഫാസിസത്തിന്റെ അദൃശ്യലോകം
    വേര്‍തിരിവ്
    തീ പിടിച്ച ആത്മാവുകള്‍ക്കൊരു ആമുഖം
    പ്രണയം,കവിത,സംസ്‌കാരം
    കറുപ്പിന്റെ സൗന്ദര്യശാസ്ത്രം
    മതേതരത്വവും ജനാധിപത്യവും
    ഇരകളുടെ മാനിഫെസ്റ്റോ
    കറുപ്പിന്റെ സൗന്ദര്യശാസ്ത്രം
    ശ്മശാനങ്ങള്‍ക്ക് സ്മാരകങ്ങളോട് പറയാനാവാത്തത്
    നാലാം ലോകത്തിന്റെ രാഷ്ട്രീയം
    അമൃതാന്ദമയിയുടെ രാഷ്ട്രീയം
    കാക്കഫോണികള്‍ക്കും ഒരു കാലമുണ്ട്
    മതരഹിതരുടെ രാഷ്ട്രീയം
    കെ.ഇ.എന്‍ സംഭാഷണങ്ങള്‍ (അഭിമുഖങ്ങളുടെ സമാഹാരം)

പുരസ്‌കാരങ്ങള്‍

'ഹിന്ദുത്വത്തിന്റെ രാഷ്ട്രീയ പരിണാമം' എന്ന് പുസ്തകത്തിന് അബുദാബി ശക്തി അവാര്‍ഡ്.
വേര്‍തിരിവ് എന്ന സാഹിത്യവിമര്‍ശന കൃതിക്ക് തായാട്ട് അവാര്‍ഡ്