ജീവിതകാലം : 1675 നും 1785 നും ഇടയ്ക്കായിരിക്കണം. പാലക്കാട് കിള്ളിക്കുറിശ്ശി മംഗലത്ത് കലക്കത്ത് ഭവനത്തില്‍ ജനനം. കുഞ്ചന്‍, കൃഷ്ണന്‍, രാമന്‍ ഇവയില്‍ ഒന്നാവാം പേര്. രാമപാണിവാദനും കുഞ്ചന്‍ നമ്പ്യാരും ഒരാളാണെന്ന് വിശ്വസിക്കുന്നവരുണ്ട്. തുള്ളല്‍ കലയുടെ ഉപജ്ഞാതാവ്. വേഷവും ചിട്ടയും സാഹിത്യവുമെല്‌ളാം കുഞ്ചനാണ് രൂപപെ്പടുത്തിയത്. അമ്പലപ്പുഴയിലും തിരുവനന്തപുരത്തും രാജകവി.
കൃ : കല്യാണസൗഗന്ധികം, കിരാതം, സ്യമന്തകം, ഘോഷയാത്ര, ത്രിപുരദഹനം, സുന്ദോപസുന്ദോപാഖ്യാനം, ശ്രീകൃഷ്ണ ചരിതം മണിപ്രവാളം.