നോവലിസ്റ്റ്, കഥാകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനായ സാഹിത്യകാരനായിരുന്നു നാഗവള്ളി ആര്‍.എസ്.കുറുപ്പ്. ചലച്ചിത്ര നടന്‍, പിന്നണിപ്രവര്‍ത്തകന്‍, റേഡിയോ പ്രക്ഷേപകന്‍ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. പ്രമുഖ ചലച്ചിത്രനടനായിരുന്ന വേണു നാഗവളളി പുത്രനാണ്.
രാമക്കുറുപ്പിന്റെയും കുട്ടിയമ്മയുടെയും മകനായി 1917ല്‍ ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടില്‍ ജനിച്ചു. 1937ല്‍ ബി.എ.ബിരുദം നേടി. ആദ്യം ഇന്ത്യന്‍ ബാങ്കില്‍ ഉദ്യോഗസ്ഥനായി. പിന്നീട് ആലപ്പുഴ എസ്.ഡി. വിദ്യാലയത്തില്‍ അധ്യാപകനും, എസ്.ഡി.കോളേജില്‍ മനഃശാസ്ത്ര വിഭാഗം ലക്ചററുമായി. 1956ല്‍ ആകാശവാണി തിരുവനന്തപുരം നിലയത്തില്‍ ജോലിയില്‍ പ്രവേശിച്ചു. 1977ല്‍ വിരമിച്ചു. ശശിധരന്‍, ചന്ദ്രിക, ന്യൂസ്‌പേപ്പര്‍ബോയ് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഒരു ചിത്രം സംവിധാനം ചെയ്തിട്ടുമുണ്ട്.2003 ഡിസംബര്‍ 27ന് അന്തരിച്ചു.

കൃതികള്‍

    ആണുംപെണ്ണും
    രണ്ടുലോകം
    ചുമടുതാങ്ങി
    നാഴികമണി
    ദലമര്‍മ്മരം
    പമ്പവിളക്ക്
    മിണ്ടാപ്രാണികള്‍
    കല്യാണം കളിയല്ല
    പൊലിഞ്ഞ ദീപം
    ആഭിജാത്യം
    ശവപ്പെട്ടി
    ഇന്ത്യയുടെ മറുപടി
    ആരുടെ വിജയം
    ചലച്ചിത്രകല
    സോഷ്യലിസത്തിലേക്ക് ഒരെത്തിനോട്ടം
    കഥ
    ഡകാമറണ്‍ (ഇറ്റാലിയന്‍ ചെറുകഥാസമാഹാരത്തിന്റെ തര്‍ജ്ജമ)
    വ്യാസന്‍, വാല്മീകി
    തോട്ടി

പുരസ്‌കാരങ്ങള്‍

സമഗ്രസംഭാവനയ്ക്കുള്ള 1997ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം.