സാഹിത്യനിരൂപക, എഴുത്തുകാരി, പ്രഭാഷക, അദ്ധ്യാപിക എന്നീ നിലകളില്‍ പ്രശസ്തയാണ് ഡോ.എം. ലീലാവതി. 1927 സെപ്തംബര്‍ 16ന് തൃശൂര്‍ ജില്ലയില്‍ ഗുരുവായൂരിനടുത്തുള്ള കോട്ടപ്പടിയില്‍ ജനിച്ചു. കഴുങ്കമ്പിള്ളി കുഞ്ഞുണ്ണി നമ്പിടിയുടെയും മുണ്ടനാട്ട് നങ്ങയ്യമാണ്ടലിന്റെയും മകളാണ്. കുന്നംകുളം ഹൈസ്‌ക്കൂള്‍, എറണാകുളം മഹാരാജാസ് കോളേജ്, മദ്രാസ് സര്‍വകലാശാല, കേരള സര്‍വകലാശാല എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. 1949 മുതല്‍ തൃശൂര്‍ സെന്റ് മേരീസ് കോളേജ്, ചെന്നൈ സ്റ്റെല്ല മാരീസ് കോളേജ്, പാലക്കാട് ഗവ.വിക്ടോറിയ കോളേജ്, മഹാരാജാസ് കോളജ്, തലശ്ശേരി ബ്രണ്ണന്‍കോളേജ് മുതലായ വിവിധ കലാലയങ്ങളില്‍ അദ്ധ്യാപികയായി. തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ നിന്ന് 1983ല്‍ വിരമിച്ചു. കുറച്ചുകാലം കോഴിക്കോട് സര്‍വകലാശാലയില്‍ വിസിറ്റിങ്ങ് പ്രൊഫസറായിരുന്നു. കവിതയില്‍ യുക്തിനിഷ്ഠമായ ഭൗതികവീക്ഷണവും ശാസ്ത്രതത്വങ്ങളും അന്വേഷിച്ചുകൊണ്ടാണ് എം.ലീലാവതി മലയാളനിരൂപണരംഗത്ത് വന്നത്. യുങ്ങിന്റെ സമൂഹമനഃശാസ്ത്രമാണ് ലീലാവതിയുടെ മന:ശാസ്ത്രപഠനങ്ങള്‍ക്ക് അടിസ്ഥാനം. വ്യക്തിക്ക് എന്നപോലെ സമൂഹത്തിനും ബോധമനസ്സും അബോധമനസ്സും ഉണ്ടെന്നും സമൂഹബോധമനസ്സിന്റെ ഉള്ളടക്കം ആദിരൂപങ്ങളാണെന്നും അവയെ പൊതിഞ്ഞു നില്‍ക്കുന്ന കഥകളാണ് മിത്ത് എന്നുമാണ് അവരുടെ കണ്ടെത്തല്‍.

കൃതികള്‍
    ആദിപ്രരൂപങ്ങള്‍ സാഹിത്യത്തില്‍  ഒരു പഠനം
    അപ്പുവിന്റെ അന്വേഷണം
    വര്‍ണ്ണരാജി
    അമൃതമശ്‌നുതേ
    കവിതാരതി
    നവതരംഗം
    വിശ്വോത്തരമായ വിപ്ലവേതിഹാസം
    മഹാകവി വള്ളത്തോള്‍
    ശൃംഗാരചിത്രണം  സി.വിയുടെ നോവലുകളില്‍
    ചെറുകാടിന്റെ സ്ത്രീകഥാപാത്രങ്ങള്‍
    ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍
    അണയാത്ത ദീപം
    മൌലാനാ അബുള്‍ കലാം സാദ്
    മഹാകവി ജി.ശങ്കരക്കുറുപ്പ് (ഇംഗ്ലീഷ് കൃതി)
    ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ (ഇംഗ്ലീഷ് കൃതി)
    കവിതയും ശാസ്ത്രവും
    കണ്ണീരും മഴവില്ലും
    നവരംഗം
    വിശ്വോത്തരമായ വിപ്ലവേതിഹാസം
    ജിയുടെ കാവ്യജീവിതം
    മലയാള കവിതാസാഹിത്യ ചരിത്രം
    കവിതാധ്വനി
    സത്യം ശിവം സുന്ദരം
    ശൃംഗാരാവിഷ്‌കരണം സി വി കൃതികളില്‍
    ആദിപ്രരൂപങ്ങള്‍ സാഹിത്യത്തില്‍ ഒരു പഠനം
    ഉണ്ണിക്കുട്ടന്റെ ലോകം
    നമ്മുടെ പൈതൃകം
    ബാലാമണിയമ്മയുടെ കവിതാലോകങ്ങള്‍
    ഭാരതസ്ത്രീ
    അക്കിത്തത്തിന്റെ കവിത

പുരസ്‌കാരങ്ങള്‍
    സോവിയറ്റ്‌ലാന്റ് നെഹ്‌റു അവാര്‍ഡ് (1976) -വിശ്വോത്തരമായ വിപ്ലവേതിഹാസം
    ഓടക്കുഴല്‍ അവാര്‍ഡ് (1978)വര്‍ണ്ണരാജി
    കേരള സാഹിത്യ അക്കാദമി അവാര്‍ഡ്(1980)-വര്‍ണ്ണരാജി
    കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് (1987)-കവിതാധ്വനി
    വിലാസിനി അവാര്‍ഡ്(2002)-അപ്പുവിന്റെ അന്വേഷണം
    ബഷീര്‍ പുരസ്‌കാരം (2005)
    വയലാര്‍ രാമവര്‍മ അവാര്‍ഡ്(2007) -അപ്പുവിന്റെ അന്വേഷണം
    സി.ജെ.തോമസ് സ്മാരക അവാര്‍ഡ്(1989)- സത്യം ശിവം സുന്ദരം
    നാലപ്പാടന്‍ അവാര്‍ഡ് (1994)-ആദിപ്രരൂപങ്ങള്‍ സാഹിത്യത്തില്‍  ഒരു പഠനം
    എന്‍.വി.കൃഷ്ണവാര്യര്‍ അവാര്‍ഡ്(1994) -ആദിപ്രരൂപങ്ങള്‍ സാഹിത്യത്തില്‍  ഒരു പഠനം
    ലളിതാംബിക അന്തര്‍ജ്ജനം അവാര്‍ഡ്(1999)
    പത്മപ്രഭാ പുരസ്‌കാരം (2001) -സാഹിത്യത്തിലെ സമഗ്രസംഭാവനയ്ക്ക്
    തായാട്ട് അവാര്‍ഡ്(2005)-അപ്പുവിന്റെ അന്വേഷണം
    ഗുപ്തന്‍ നായര്‍ സ്മാരക അവാര്‍ഡ്(2007)
    ബാലാമണിയമ്മ അവാര്‍ഡ് (2005 )
    പത്മശ്രീ പുരസ്‌കാരം (2008) -മലയാള സാഹിത്യത്തിലും വിദ്യാഭ്യാസ മേഖലയിലും നല്‍കിയ സംഭാവനകള്‍ക്ക്
    വി.കെ. നാരായണ ഭട്ടതിരിപ്പാട് മെമ്മോറിയല്‍ അവാര്‍ഡ് (2010)
    സമസ്ത കേരളാ സാഹിത്യ പരിഷത് അവാര്‍ഡ് (2010 )
    എഴുത്തച്ഛന്‍ പുരസ്‌കാരം (2010)  മലയാള സാഹിത്യത്തിന് പ്രത്യേകിച്ച് നിരൂപണത്തിന് നല്‍കിയ ശ്രദ്ധേയമായ സംഭാവനകള്‍ക്ക്
    മാതൃഭൂമി സാഹിത്യ പുരസ്‌കാരം  2012