മഹേശ്വരിയമ്മ. കെ

ജനനം: ആലപ്പുഴ ജില്ലയിലെ കരുമാടിയില്‍

മതാപിതാക്കള്‍: ചെല്ലമ്മയും കെ. കെ. കുഞ്ചുപിള്ളയും

കൃതി: മഹാമേരുക്കളുടെ നിഴലില്‍

അമ്പലപ്പുഴ, ആലപ്പുഴ, കാക്കാഴം എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. 1948 ല്‍ എന്‍. ശ്രീകണ്ഠന്‍ നായരെ വിവാഹം ചെയ്തു. 1952 മുതല്‍ സ്ത്രീകളുടെ ക്ഷേമത്തിനായി വിവിധ സംഘടനകളിലും സമിതികളിലും പ്രവര്‍ത്തിച്ചു. പതിനാറു വര്‍ഷം ബ്ലോക്ക് വികസന സമിതി ചെയര്‍പേഴ്‌സണായും 4 വര്‍ഷം അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയില്‍ ജനറല്‍ കൗണ്‍സില്‍ അംഗമായും പ്രവര്‍ത്തിച്ചു. വനിതാ വ്യവസായങ്ങളുടെ സ്‌റ്റേറ്റ് അഡൈ്വസറി മെമ്പര്‍, അമ്പലപ്പുഴ പഞ്ചായത്ത് മെമ്പര്‍, ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തുടങ്ങി നിരവധി സ്ഥാനങ്ങളില്‍ സേവനമനുഷ്ഠിക്കുകയും നിരവധി അംഗീകാരങ്ങളും അവാര്‍ഡുകളും നേടുകയും ചെയ്തിട്ടുണ്ട്.