മനശാസ്ത്ര ചികിത്സകനും ആദ്യകാല മനഃശാസ്ത്ര മാസികകളുടെ പത്രാധിപരുമായിരുന്നു ഡോ.പി.എം. മാത്യു വെല്ലൂര്‍ (ജനനം: 31 ജനുവരി 1933). ജനനം മാവേലിക്കരയില്‍. കേരളാ സര്‍വകലാശാലയില്‍ നിന്നും എം.എ. ബിരുദവും ഡോക്ടറേറ്റും ലഭിച്ചു. ചികിത്സാ മനശ്ശാസ്ത്രത്തില്‍ ഡിപ്ലോമ. 'ലൈംഗിക ബലഹീനതയുളളവരുടെ വ്യക്തിത്വം' എന്ന പ്രബന്ധത്തിനായിരുന്നു ഡോക്ടറേറ്. വെല്ലൂര്‍ ക്രിസ്റ്റ്യന്‍ മെഡിക്കല്‍ കോളേജില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ആയിരുന്നു. മെഡിക്കല്‍ കോളജില്‍ അധ്യാപകനായും പ്രവര്‍ത്തിച്ചു. മനശ്ശാസ്ത്രം മാസികയുടെയും കുടുംബജീവിതം മാസികയുടെയും ആദ്യകാല പത്രാധിപര്‍. സര്‍വവിജ്ഞാനകോശത്തില്‍ മനഃശാസ്ത്ര വിഭാഗത്തിന്റെ എഡിറ്ററായി അഞ്ചുവര്‍ഷം. 1975 മുതല്‍ തിരുവനന്തപുരത്തുളള മനഃശാസ്ത്ര ചികിത്സാകേന്ദ്രത്തിന്റെയും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പേഴ്‌സണാലിറ്റി ഡെവലപ്‌മെന്റ് എന്ന സ്ഥാപനത്തിന്റെയും ഡയറക്ടര്‍.

കൃതികള്‍

    വിവാഹപൂര്‍വ ബന്ധങ്ങള്‍
    മനസ്സ് ഒരു കടങ്കഥ
    ദാമ്പത്യം ബന്ധം ബന്ധനം
    അച്ഛാ ഞാന്‍ എവിടെനിന്നു വന്നു?
    ബാല്യം കൗമാരം യൗവനം വാര്‍ദ്ധക്യം
    അച്ഛന്‍ കുട്ടിയായിരുന്നപ്പോള്‍
    കുടുംബജീവിതം
    നമ്മുടെ കുട്ടികളെ എങ്ങനെ വളര്‍ത്തണം?
    മനശ്ശാസ്ത്രം
    എങ്ങനെ പഠിക്കണം പരീക്ഷ എഴുതണം?
    കുമാരീ കുമാരന്മാരുടെ പ്രശ്‌നങ്ങള്‍
    മത്തായിച്ചന്‍ കഥകള്‍
    എവെര്‍ഗ്രീന്‍ മത്തായിച്ചന്‍
    രതിവിജ്ഞ്ഞാനകോശം (എഡിറ്റര്‍)