പത്മാ രാമചന്ദ്രന്‍

ജനനം: 1947 ല്‍ കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട്ട്

കൃതികള്‍

പത്മയുടെ കഥകള്‍
സ്വപ്നസദൃശം
കുന്നുമ്മാല തെയ്യം
തിരുമേനി
ഇടത്‌വലത്
അപ്പോത്തിക്കിരിയുടെ സത്യം

അവാര്‍ഡുകള്‍

എം. ജി. ആര്‍. കലാവേദിയുടെ കലാസ്‌നേഹി അവാര്‍ഡ്
മഹിളാ ചന്ദ്രികയുടെ കഥാ അവാര്‍ഡ്
കേരളസംസ്ഥാന ശാന്തിസേന മദ്യവര്‍ജന സമിതി ഏര്‍പ്പെടുത്തിയ അവാര്‍ഡ്
അന്വേഷി വിമന്‍സ് കൗണ്‍സില്‍ കഥാ അവാര്‍ഡ്
ദേവകി വാര്യര്‍ കഥാ അവാര്‍ഡ്

കോഴിക്കോട് പ്രോവിഡന്‍സ് കോളേജില്‍ പ്രീയൂണിവേഴ്‌സിറ്റി വിദ്യാഭ്യാസം. കോയമ്പത്തൂര്‍ അവിനാശലിംഗം ഹോംസയന്‍സ് കോളേജില്‍ ഹോംസയന്‍സ് ബിരുദ വിദ്യാര്‍ത്ഥിനി ആയിരിക്കെ വിവാഹിതയായി. സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ആയിരിക്കെ സ്‌കൂളിലെ കൈയെഴുത്ത് മാസികയില്‍ കഥകളും മറ്റും എഴുതിയിരുന്നു. പിന്നീട് 75 ല്‍
വീക്ഷണത്തിന്റെ വാരാന്തപ്പതിപ്പില്‍ ചില കഥകള്‍ പ്രസിദ്ധീകരിച്ചു. എഴുത്തില്‍ സജീവമാകല്‍ 90കളുടെ തുടക്കത്തിലാണ്. ധാരാളം കഥകളും ഒരു നോവലും എഴുതിയിട്ടുണ്ട്.