ശ്രദ്ധേയനായ കഥാകൃത്തായിരുന്നു പൊന്‍കുന്നം വര്‍ക്കി (ജനനം: ജൂലൈ 1, 1911 മരണം: ജൂലൈ 2, 2004) ആലപ്പുഴ ജില്ലയിലെ എടത്വായിലാണ് ജനനം. 1911ല്‍ കോട്ടയം ജില്ലയിലെ പൊന്‍കുന്നത്തേക്ക് കുടുംബത്തോടൊപ്പം താമസം മാറി. മലയാളഭാഷയില്‍ ഹയര്‍, വിദ്വാന്‍ ബിരുദങ്ങള്‍ പാസായ ശേഷം അദ്ധ്യാപകനായി. 'തിരുമുല്‍ക്കാഴ്ച' എന്ന ഗദ്യകവിതയുമായാണ് സാഹിത്യരംഗത്തേക്കു കടന്നത്. 1939ലായിരുന്നു ഇത്. പ്രഥമകൃതിക്കുതന്നെ മദ്രാസ് സര്‍വ്വകലാശാലയുടെ സമ്മാനം ലഭിച്ചു.
കഥകള്‍ എഴുതിയതിന്റെ പേരില്‍ അധികാരികള്‍ വര്‍ക്കിയെ അധ്യാപന ജോലിയില്‍നിന്നു പുറത്താക്കി. തിരുവിതാംകൂര്‍ ദിവാന്‍ ഭരണത്തെ എതിര്‍ത്തതിന്റെ പേരില്‍ 1946ല്‍ ആറുമാസം ജയിലില്‍ കിടക്കേണ്ടി വന്നു. നാടകവും ചെറുകഥയുമുള്‍പ്പടെ അന്‍പതോളം കൃതികള്‍ പ്രസിദ്ധപ്പെടുത്തി. ചില മലയാള സിനിമകള്‍ക്ക് കഥയും സംഭാഷണവും രചിച്ചു. പുരോഗമന കലാസാഹിത്യ സംഘടനയുടെ സെക്രട്ടറിയായി അഞ്ചുവര്‍ഷം പ്രവര്‍ത്തിച്ചു. സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തിന്റെയും നാഷണല്‍ ബുക് സ്റ്റാളിന്റെയും സ്ഥാപകരിലൊരാളായിരുന്നു. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്, എക്‌സിക്യുട്ടീവ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 2004 ജൂലൈ 2ന് പാമ്പാടിയിലുള്ള വസതിയില്‍ മരണമടഞ്ഞു.

കൃതികള്‍

    അന്തിത്തിരി
    തിരുമുല്‍ക്കാഴ്ച
    വികാരസദനം (ഒന്നാം ഭാഗം)
    വികാരസദനം (രണ്ടാം ഭാഗം)
    ആരാമം
    അണിയറഹൃദയനാദം
    നിവേദനം
    പൂജ
    പ്രേമവിപ്ലവം
    ഭര്‍ത്താവ്
    ഏഴകള്‍
    ജേതാക്കള്‍

ചെറുകഥകള്‍

    അന്തോണീ നീയും അച്ചനായോടാ?
    പാളേങ്കോടന്‍
    നോണ്‍സെന്‍സ്
    ഒരു പിശാചു കൂടി
    രണ്ടു ചിത്രം
    പള്ളിച്ചെരുപ്പ്
    വിത്തുകാള

സമാഹാരങ്ങള്‍

    ഇടിവണ്ടി
    പൊട്ടിയ ഇഴകള്‍
    ശബ്ദിക്കുന്ന കലപ്പ
    മോഡല്‍