ജനിച്ചതും ജീവിച്ചതും പഴയ വള്ളുവനാട് താലൂക്കില്‍ നെന്മേനി അംശത്തില്‍ (ഇന്ന് മലപ്പുറം ജില്ലയില്‍ പെരിന്തല്‍മണ്ണയില്‍ നിന്നും എട്ടു കിലോമീറ്റര്‍ വടക്ക് കീഴാറ്റൂര്‍) പൂന്താനം എന്ന ഇല്ലത്ത് എന്നു കരുതപ്പെടുന്നു. ക്രിസ്തു വര്‍ഷം 1547 മുതല്‍ 1640 വരെയായിരുന്നു ജീവിതകാലം എന്ന് വിശ്വസിക്കുന്നു. മേല്പത്തൂര്‍ നാരായണഭട്ടതിരിയുടെ സമകാലികനായിരുന്നിരിക്കണം.

കൃതികള്‍

    ജ്ഞാനപ്പാന
    ശ്രീകൃഷ്ണകര്‍ണ്ണാമൃതം
    സന്താനഗോപാലം പാന

കീര്‍ത്തനങ്ങള്‍

    നൂറ്റെട്ടു ഹരി
    ആനന്ദനൃത്തം
    ഘനസംഘം
    മൂലതത്ത്വം
    അംബാസ്തവം
    മഹാലക്ഷ്മീസ്തവം
    പാര്‍ത്ഥസാരഥീസ്തവം