പ്രവീണ ബി

ജനനം: തിരുവനന്തപുരത്ത്

മാതാപിതാക്കള്‍: എന്‍. ബാലകൃഷ്ണപിള്ളയും വീണ കെ. എസ്സും

കൃതി

വര്‍ഷരാഗം

അവാര്‍ഡ്

എ. കെ. വേലായുധന്‍ സ്മാരക കവിതാ അവാര്‍ഡ്

ധാരാളം കവിതകള്‍ എഴുതാറുണ്ട്. മാതൃഭൂമി ദിനപ്പത്രം, ദി ന്യു ഇന്ത്യന്‍ എക്‌സ്പ്രസ്, പുണ്യഭൂമി ദിനപ്പത്രം, മാതൃഭൂമി ആഴ്ചപ്പതിപ്പ്, വിശാലകേരളം, തളിര് തുടങ്ങിയ ആനുകാലികങ്ങളില്‍ കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുഴ.കോം., വെബലോകം.കോം എന്നീ ഇന്റര്‍നെറ്റ് മാഗസീനുകളിലും കവിതകള്‍ വന്നിട്ടുണ്ട്. ഏഷ്യാനെറ്റ്, സൂര്യടിവി., ആകാശവാണി എന്നിവയില്‍ കവിതകള്‍ അവതരിപ്പിച്ചിട്ടുണ്ട്. സ്വദേശി ശാസ്ത്രപ്രസ്ഥാനം സംഘടിപ്പിച്ച നദീവന്ദനം എന്ന പരിപാടിയോടനുബന്ധിച്ച് നടത്തിയ സംസ്ഥാനതല കവിതാമത്സരത്തില്‍ ഒന്നാം സ്ഥാനം. ഗാന്ധിയന്‍ പഠനകേന്ദ്രം സംസ്ഥാനതലത്തില്‍ സംഘടിപ്പിച്ച സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള കവിതാ മത്സരത്തില്‍ ഒന്നാം സ്ഥാനം എന്നിവ ലഭിച്ചു.