പ്രൊഫ. രത്‌നമ്മ. കെ

ജനനം: 1927 ഏപ്രിലില്‍ തിരുവനന്തപുരത്ത്

മാതാപിതാക്കള്‍: ദാമോദരപ്പണിക്കരും പത്മാക്ഷി അമ്മയും

കൃതികള്‍

അനന്തപുരവര്‍ണ്ണനം സവഖ്യാഖ്യാനം
മലയാളഭാഷാ ചരിത്രം എഴുത്തച്ഛന്‍
നെല്ലും പതിരും
പ്രാചീനശാസനങ്ങളും മലയാള പരിഭാഷയും

തിരുവനന്തപുരം വിമന്‍സ് കോളേജ്, യുണിവേഴ്‌സിറ്റി കോളേജ്, ഏറണാകുളം മഹാരാജാസ് കോളേജ് , തലശ്ശേരി ബ്രണ്ണന്‍ കോളേജ്, കോഴിക്കോട് ഗവണ്‍മെന്റ് കോളേജ് എന്നിവിടങ്ങളില്‍ അധ്യാപികയും വകുപ്പധ്യക്ഷയായി സേവനമനുഷ്ഠിച്ചു. കോളീജിയേറ്റ് എഡ്യൂക്കെഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍, വിവിധ പരീക്ഷാ ബോര്‍ഡുകളില്‍ അംഗം. കേരള കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ റിസര്‍ച്ച് ഗൈഡ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.