1909 മെയ് 30ന് (കൊ.വ. 1084 ഇടവം 17) ആണ് രാഘവന്‍പിള്ള ജനിച്ചത്. അമ്മ കല്‌ള്യാണി
അമ്മ. അച്ഛന്‍ പാവത്തു നീലകണ്ഠപ്പിള്ള. ഇടപ്പള്ളിയില്‍ ഇളമക്കരയിലുള്ള അച്ഛന്റെ വീട്ടിലാണ്
രാഘവന്‍പിള്ള ജനിച്ചതും വളര്‍ന്നതും. കവിയുടെ ബാല്യത്തില്‍ തന്നെ കല്‌ള്യാണി അമ്മ മരിച്ചു.
നീലകണ്ഠപ്പിള്ള മറ്റൊരു വിവാഹംചെയ്തു. ദരിദ്രമായിരുന്നു കുടുംബം. ഇടപ്പള്ളിയില്‍ പോണേ
ക്കര സ്‌ക്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം നേടി. ഇടപ്പള്ളി ചുറ്റുപ്പാടുകരയിലെ
ഇംഗ്‌ളീഷ് സ്‌ക്കൂളില്‍നിന്ന് മിഡില്‍ സ്‌ക്കൂള്‍ പരീക്ഷ ജയിച്ചു. ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസം ചേരാ
നല്‌ളൂരും, എറണാകുളത്തും. രണ്ടാംതവണ പരീക്ഷ എഴുതിയപേ്പാഴാണ്
പത്താംക്‌ളാസ് ജയിച്ചത്. 1934ല്‍ തിരുവനന്തപുരത്തെത്തി. ബാലകൃഷ്ണന്‍ നായര്‍ എം. എന്ന
പ്രസാധകനൊപ്പം താമസിച്ചു. അവിടെവച്ച് വിദ്വാന്‍ പരീക്ഷ എഴുതി
എങ്കിലും പരാജയപെ്പട്ടു. ഇക്കാലത്ത് കേരളകേസരി, ശ്രീമതി എന്നീ പ്രസിദ്ധീകരണങ്ങളും ആയി
അദ്ദേഹം ബന്ധപെ്പട്ടിരുന്നു. ഒരു കടയില്‍ കുറച്ചുകാലം കണക്കപ്പിള്ളയായി. ഇട
പ്പള്ളിയില്‍ ഒരു സമ്പന്ന കുടുംബത്തില്‍ ട്യൂഷന്‍ മാസ്റ്റര്‍ എന്ന നിലയില്‍ രാഘവന്‍പിള്ള ജോലി
ചെയ്തിരുന്നപേ്പാള്‍, അവിടത്തെ ഒരു പെണ്‍കുട്ടിയും ആയി പ്രേമബന്ധത്തിലായി. ആ കുട്ടിയുടെ
തറവാട്ടില്‍ നിന്നും വിവാഹം കഴിച്ചിരുന്ന വൈക്കം നാരായണപ്പിള്ള എന്ന അഭിഭാഷ
കന്റെ കൊല്‌ളത്തെ വീട്ടിലേക്കാണ്, തിരുവനന്തപുരത്തുനിന്നും രാഘവന്‍പിള്ള പോയത്. തന്റെ
കാമിനി വിവാഹിതയാകുന്നു എന്ന വാര്‍ത്ത അദ്ദേഹത്തിന് ഹൃദയഭേദകമായി. 1936 ജൂലൈ 4ന്
(കൊ.വ 1111 മിഥുനം 21ന്) നാരായണപ്പിള്ളയുടെ വക്കീലാഫീസില്‍, രാഘവന്‍പിള്ള തൂങ്ങിമരി
ച്ചു.
ജീവിതകാലം മുഴുവന്‍ ദാരിദ്ര്യവും അപമാനവും രാഘവന്‍പിള്ളയെ നിഴലുപോലെ പിന്‍തു
ടര്‍ന്നു. ഹൈസ്‌ക്കൂള്‍ ക്‌ളാസ്‌സില്‍ പഠിക്കുമ്പോള്‍, അദ്ദേഹത്തിന്റെ അച്ഛന്‍, സര്‍ക്കാരിന്റെ പണം
അപഹരിച്ച കേസില്‍പെട്ട് ജയിലില്‍ ആയി. ഇടപ്പള്ളിയിലെ താമസക്കാലത്ത് രാഘവന്‍പിള്ളയ്ക്ക്
തുണയായത് ഇടപ്പള്ളി കരുണാകരമേനോനാണ്. കരുണാകരമേനോന്റെ നേതൃത്വ
ത്തില്‍ ഇടപ്പള്ളിയില്‍ നടന്നുപോന്ന സാഹിത്യസമ്മേളനങ്ങളിലൂടെയാണ് രാഘവന്‍പിള്ള വളര്‍ന്ന
ത്. ഭാവിയെക്കുറിച്ച് അശുഭചിന്തകള്‍, നൈരാശ്യം ഉണര്‍ത്തിയ വിഷാ
ദാത്മകത്വം, പ്രകൃതിയോടുള്ള മമത, മരണാഭിമുഖ്യം, കഷ്ടതയും, ദുഃഖവും അനുഭവിക്കുന്നവരോ
ടുള്ള സഹഭാവം, നിസ്‌സഹായതാബോധം ഇവയൊക്കെ രാഘവന്‍പിള്ളയുടെ കവിതകളുടെ സാമാ
ന്യസ്വഭാവമാണ്. അപൂര്‍വ്വം രചനകളേ സംസ്‌കൃതവൃത്തങ്ങളില്‍ ഉള്ളൂ. ദ്രാവിഡവൃത്തങ്ങളില്‍
എഴുതിയവയ്ക്കുപുറമെ നാടോടിപ്പാട്ടുകളുടെ ശീലുകളിലും അദ്ദേഹം കവിതകള്‍ എഴുതി. ശബ്ദസൗ
കുമാര്യം, വികാരാവേശം എന്നിവ രാഘവന്‍പിള്ളയുടെ കവിതയില്‍, പലപേ്പാഴും സുനിയ
ന്ത്രിതമായിട്ടാണ് കാണുന്നത്. സുഹൃത് കവിയായ ചങ്ങമ്പുഴയും ആയി താരതമ്യപെ്പടുത്തി
നോക്കിയാല്‍ രാഘവന്‍പിള്ള, ജീവിതത്തില്‍ എന്ന പോലെ കവിതയിലും അന്തര്‍മുഖനായിരുന്നു
എന്നു പറയണം. ഈ കാല്പനികനില്‍, ക്‌ളാസിക് സാഹിത്യത്തിന്റെ രൂപഘടന കൂടുതല്‍ ദൃഢം
ആയിരുന്നു. ആത്മഹത്യയ്ക്കുമുന്‍പ്, അദ്ദേഹം തന്റെ ശത്രുക്കള്‍ക്കും മിത്രങ്ങള്‍ക്കും ആയി
എഴുതിവച്ച കത്ത് പ്രശസ്തമാണ്. തുഷാരഹാരം, നവസൗരഭം എന്നിവയാണ് അദ്ദേഹത്തിന്റെ
കവിതാസമാഹാരങ്ങള്‍. രാഘവന്‍പിള്ളയുടെ മിക്കവാറും കവിതകള്‍ ഒന്നിച്ചു ചേര്‍ത്ത്, ഇടപ്പള്ളി
കൃതികള്‍ പ്രസിദ്ധപെ്പടുത്തിയിട്ടുണ്ട്.

കൃതികള്‍: തുഷാരഹാരം, നവസൗരഭം(കവിതാസമാഹാരങ്ങള്‍). ഇടപ്പള്ളികൃതികള്‍