ജ: 1675 നും 1775 നും ഇടയ്ക്ക്. അമ്പലപ്പുഴ ഇരട്ടക്കുളങ്ങര വാരിയത്ത് ജനിച്ചു. കൊ.വ. 905 (1730) വൃശ്ചികം 5 ന് തൃശൂര്‍ വടക്കുംനാഥ കേഷത്രത്തോടുച്ചേര്‍ന്ന ദേവീകേഷത്രത്തില്‍ കുചേല ഗോപാലം എന്ന ചിത്രം എഴുതിച്ചേര്‍ത്തു. ഈ ചിത്രം കണ്ട് സന്തോഷിച്ച് കാര്‍ത്തിക തിരുനാള്‍ മഹാരാജാവ് അമ്പലപ്പുഴ കേഷത്രത്തില്‍ ചോറു പതിച്ചു കൊടുത്തു. ഒരു കാളയുടെ കുത്തേറ്റാണ് മരിച്ചതെന്നാണ് ഐതിഹ്യം. കൃ: കിരാതം ആട്ടക്കഥ, നളചരിതം തിരുവാതിരപ്പാട്ട്.