ആലപ്പുഴയിലെ സനാതനം വാര്‍ഡില്‍ ആര്‍.ബി. രവീന്ദ്രന്റെയും കെ.കെ തങ്കമ്മയുടെയും മകനായി 1963 ജൂണ്‍ 2 ന് ജനിച്ചു. ബാല്യം മുതല്‍ തിരുവനന്തപുരത്ത് സ്ഥിരതാമസം. മുട്ടയ്ക്കാട് എല്‍.പി.എസ്, വെങ്ങാനൂര്‍ ബോയ്‌സ് ഹൈസ്‌ക്കൂള്‍, തിരുവനന്തപുരം എസ്.എന്‍. കോളേജ്, എം.ജി കോളേജ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്‍സ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.

കേരളത്തിലെ ആദ്യത്തെ ട്രേഡ് യൂണിയനായ 'തിരുവിതാംകൂര്‍ ലേബര്‍ അസോസിയേഷന്‍'  സ്ഥാപകനും 'തൊഴിലാളി' പത്രമുടമയുമായ വാടപ്പുറം പി.കെ. ബാവയുടെ പൗത്രനാണ്.

തകഴി അവാര്‍ഡ്,  ഫൊക്കാന ഗേ്‌ളാബല്‍ ലിറ്റററി അവാര്‍ഡ് ഫോര്‍ ഷോര്‍ട്ട് സ്റ്റോറീസ്, പി.കൃഷ്ണപിള്ള ജന്മശതാബ്ദി സ്മാരക കഥാ പുരസ്‌ക്കാരം, സി.വി. ശ്രീരാമന്‍ കഥാ പുരസ്‌ക്കാരം, യുവകലാസാഹിതി അവാര്‍ഡ്, മുംബൈ വൈറ്റ് ലൈന്‍ ജേണല്‍ അവാര്‍ഡ്, സൈന്ധവ ബുക്‌സ് അവാര്‍ഡ്, പത്രാധിപര്‍ സുകുമാരന്‍ സ്മാരക അവാര്‍ഡ്, പി.കെ. ബാലകൃഷ്ണന്‍ സ്മാരക ചെറുകഥാ അവാര്‍ഡ്, ഹ്യൂമനിസ്റ്റ് മീഡിയാ അവാര്‍ഡ്, സമഷ്ടി അവാര്‍ഡ് (2008,2010), പാം ലിറ്റററി അവാര്‍ഡ്, ഔവര്‍ സാഹിത്യ പുരസ്‌ക്കാരം, പ്രവാസി ഭാരതി പ്രതിഭാ പുരസ്‌ക്കാര്‍ എന്നിവ നേടിയിട്ടുണ്ട്.

2001 ലെ ഏറ്റവും നല്‌ള കുടുംബക്ഷേമ ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ 'സായന്തനത്തിന്റെ പടവുകള്‍ക്ക്' തരിക്കഥ രചിച്ചു. നിരവധി ടെലിഫിലിമുകള്‍ക്കും തിരക്കഥ രചിച്ചിട്ടുണ്ട്.

കലാകൗമുദി വാരികയില്‍ 'പ്രദക്ഷിണ വഴിയില്‍' എന്ന കോളവും കേരളകൗമുദി ഓണ്‍ലൈനില്‍ 'മാറ്റൊലി' എന്ന കോളവും എഴുതിയിരുന്നു.

ഗള്‍ഫില്‍ ജോലി ചെയ്തിരുന്നു. കേരളകൗമുദിയില്‍ പതിന്നാലു വര്‍ഷക്കാലം പത്രാധിപസമിതി അംഗമായിരുന്നു. ഇപേ്പാള്‍ ജനയുഗത്തില്‍ ന്യൂസ് എഡിറ്ററാണ്.
ഇംഗ്‌ളീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം, ജേര്‍ണലിസത്തിലും പബ്‌ളിക് റിലേഷന്‍സിലും പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപേ്‌ളാമ.

'ജനിതകവിധി' (കഥകള്‍-ഇന്ന് ബുക്‌സ്), 'ജനറ്റിക് കനോണ്‍സ്' (കഥകള്‍-കേരള യൂണിവേഴ്‌സിറ്റി പൊയട്രീ ഗാര്‍ഡന്‍), 'അസൂറയുടെ കുഞ്ഞിവിരല്‍' (കഥകള്‍-ഡി.സി ബുക്‌സ്) എന്നിവയാണ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍. 'അശ്വത്ഥാമാവിന്റെ തീരം' (കഥകള്‍-ഡി.സി ബുക്‌സ് പ്രസിദ്ധീകരിക്കുന്നു).

ഭാര്യ:  മിന്നു (കോ ഓപ്പറേറ്റീവ് ബാങ്ക്)
മക്കള്‍:  വര്‍ഷ, കീര്‍ത്തന
വിലാസം: പ്രണവം, കോവളം പി ഒ, തിരുവനന്തപുരം, പിന്‍ 695 527
ടെലിഫോണ്‍: 0471 2484876, മൊബൈല്‍: 9446702250
ഇ മെയില്‍: ഴദശഫറമധദധന്‍ലദന്‍ശന്‍പയ@ഭശദയവ.നസശ