ഹാസ്യ സാഹിത്യകാരനായിരുന്നു പി.സി.സനല്‍കുമാര്‍ (ജനനം 19 ജൂണ്‍ 1949, മരണം 08 നവംബര്‍ 2014. കോട്ടയം ജില്ലയിലെ തൃക്കൊടിത്താനത്ത് 1949 ജൂണ്‍ 19നായിരുന്നു ജനനം. എം.എ.എല്‍.എല്‍.ബി ബിരുദധാരിയാണ്. ഡെപ്യൂട്ടി കളക്ടറായി സര്‍വീസില്‍ കയറി. പിന്നീട് ഐ.എ.എസ് കിട്ടി. പത്തനംതിട്ടയിലും കാസര്‍കോട്ടും കളക്ടറായിരുന്നു.'കളക്ടര്‍ കഥയെഴുതുകയാണ്' എന്ന ഗ്രന്ഥത്തിന് ഹാസ്യസാഹിത്യത്തിനുള്ള 2004ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.

കൃതികള്‍

    വേനല്‍പൂക്കള്‍
    ഒരു സൈക്കിള്‍ തരുമോ
    ഊമക്കത്തിന് ഉരിയാടാ മറുപടി
    പാരഡികളുടെ സമാഹാരമായ പാരഡീയം
    കളക്ടര്‍ കഥയെഴുതുകയാണ്

പുരസ്‌കാരങ്ങള്‍

    കേരള സാഹിത്യ അക്കാദമി പുരസ്‌കാരം-2004
    1989ല്‍ കേരള ഫിലിം ക്രിട്ടിക് അവാര്‍ഡ്