പ്രശസ്ത സാഹിത്യ വിമര്‍ശകനാണ് എം.കെ. സാനു. അദ്ധ്യാപകന്‍, വാഗ്മി, എഴുത്തുകാരന്‍, ചിന്തകന്‍, ജനപ്രതിനിധി എന്നീ നിലകളിലും പ്രശസ്തനാണ്. 1928 ഒക്ടോബര്‍ 27നു ആലപ്പുഴയിലെ തുമ്പോളിയില്‍ ജനിച്ചു. നാലു വര്‍ഷത്തോളം സ്‌കൂളദ്ധ്യാപകന്‍. പിന്നീട് വിവിധ ഗവണ്മെന്റ് കോളേജുകളില്‍ അദ്ധ്യാപകന്‍. 1958ല്‍ അഞ്ചു ശാസ്ത്ര നായകന്മാര്‍ എന്ന ആദ്യഗ്രന്ഥം പ്രസിദ്ധീകരിച്ചു. 1960ല്‍ വിമര്‍ശനഗ്രന്ഥമായ കാറ്റും വെളിച്ചവും പുറത്തിറങ്ങി. 1983ല്‍ അദ്ധ്യാപനത്തില്‍ നിന്ന് വിരമിച്ചു. സ്ഥാപകാധ്യക്ഷനായിരുന്ന മഹാകവി വൈലോപ്പിള്ളിയെ തുടര്‍ന്ന് 1986ല്‍ പുരോഗമന സാഹിത്യസംഘം പ്രസിഡന്റായി. 1987ല്‍ എറണാകുളം നിയമസഭാമണ്ഡലത്തില്‍ നിന്നും ഇടതുപക്ഷ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ചു.
വിമര്‍ശനം, വ്യാഖ്യാനം, ബാലസാഹിത്യം, ജീവചരിത്രം തുടങ്ങി വിവിധ സാഹിത്യശാഖകളിലായി നാല്പതോളം കൃതികളുടെ കര്‍ത്താവാണ് സാനു.

കൃതികള്‍

    മലയാള സാഹിത്യ നായകന്മാര്‍  കുമാരനാശാന്‍
    ഇവര്‍ ലോകത്തെ സ്‌നേഹിച്ചവര്‍
    എം. ഗോവിന്ദന്‍
    അശാന്തിയില്‍ നിന്ന് ശാന്തിയിലേക്ക്  ആശാന്‍ പഠനത്തിന് ഒരു മുഖവുര
    മൃത്യുഞ്ജയം കാവ്യജീവിതം
    ചങ്ങമ്പുഴ: നക്ഷത്രങ്ങളുടെ സ്‌നേഹഭാജനം (ജീവചരിത്രം)
    യുക്തിവാദി എം.സി. ജോസഫ് (ജീവചരിത്രം)
    ബഷീര്‍: ഏകാന്തവീഥിയിലെ അവധൂതന്‍ (ജീവചരിത്രം)
    അസ്തമിക്കാത്ത വെളിച്ചം (ആല്‍ബര്‍ട്ട് ഷൈ്വറ്റ്‌സറുടെ ജീവചരിത്രം)
    ഉറങ്ങാത്ത മനീഷി (പി.കെ. ബാലകൃഷ്ണന്റെ ജീവചരിത്രം)
    കര്‍മഗതി (ആത്മകഥ)

പുരസ്‌കാരങ്ങള്‍

    കേരള സാഹിത്യ അക്കാദമി പുരസ്‌കാരം(1985) -അവധാരണം
    വയലാര്‍ അവാര്‍ഡ്(1992)-ചങ്ങമ്പുഴ കൃഷ്ണപിള്ള: നക്ഷത്രങ്ങളുടെ സ്‌നേഹഭാജനം
    കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനക്കുള്ള പുരസ്‌കാരം(2002)
    പത്മപ്രഭ പുരസ്‌കാരം(2011)
    എന്‍.കെ. ശേഖര്‍ പുരസ്‌കാരം(2011)
    കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം(2011)  ബഷീര്‍: ഏകാന്തവീഥിയിലെ അവധൂതന്‍
    കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുരസ്‌കാരം  2010
    എഴുത്തച്ഛന്‍ പുരസ്‌കാരം (2013)