ജനനം കൊട്ടാരക്കര താലൂക്കിലെ കൈതക്കോടു ഗ്രാമത്തില്‍. ശരിയായ പേര് ആര്‍. സരസ്വതിക്കുട്ടി അമ്മ. എന്‍.രാമക്കുറുപ്പും കുഞ്ഞുകൊച്ചമ്മയുമാണ് മാതാപിതാക്കള്‍. ആര്‍.ഭാസ്‌ക്കരന്‍ പിള്ളയാണ് ഭര്‍ത്താവ്. സുഭാഷ്, ശിബി, സന്ദീപ് എന്നിവര്‍ മക്കള്‍. 1966 മുതല്‍ കൊല്ലം, ചെമ്പഴന്തി, ചേളന്നൂര്‍ ശ്രീനാരായണ കോളേജുകളില്‍ അദ്ധ്യാപികയായിരുന്നു. 1999ല്‍ കൊല്ലം ശ്രീനാരായണ കോളേജില്‍ നിന്നും മലയാളം വിഭാഗമേധാവിയായി വിരമിച്ചു. നല്ലൊരു പ്രസംഗകയും ഗൃഹലക്ഷ്മിവേദിയുടെ സജീവ പ്രവര്‍ത്തകയും ആണ്. 20 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കൃതികള്‍

    തിരക്കിനിടയില്‍ (കവിതകള്‍)
    അനര്‍ഘനിമിഷങ്ങള്‍ (കവിതകള്‍)
    ആത്മാവിന്‍ടെ ഗദ്ഗദങ്ങള്‍ (കവിതകള്‍)
    ഭാരതമാല (പരിഭാഷ)
    ആസ്‌ട്രേലിയന്‍ യാത്രാനുഭവങ്ങള്‍ (യാത്രാവിവരണം)
    ഹിമശൈല സാനുക്കളിലൂടെ (യാത്രാവിവരണം)
    മുത്തശ്ശിയുടെ വീട് (ബാലസാഹിത്യം)
    പല തുള്ളി പെരുവെള്ളം (ബാലകവിതകള്‍)
    സുഭാഷ് ചന്ദ്രബോസ് (ജീവചരിത്രം)
    ഹെലന്‍ കെല്ലര്‍ (ജീവചരിത്രം)