പ്രശസ്തനായ മലയാള സാഹിത്യകാരനും, തിരക്കഥാകൃത്തും, അഭിനേതാവുമാണ് മാടമ്പ് കുഞ്ഞുകുട്ടന്‍ എന്ന പേരില്‍ അറിയപ്പെടുന്ന മാടമ്പ് ശങ്കരന്‍ നമ്പൂതിരി. ജനനം 1941ല്‍ തൃശൂര്‍ ജില്ലയിലെ കിരാലൂര്‍ എന്ന ചെറിയ ഗ്രാമത്തില്‍. പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകനായ ജയരാജ് സംവിധാനം ചെയ്ത കരുണം എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചതിന് 2000ല്‍ മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചുു. 2001 ല്‍ ബി.ജെ.പി. ടിക്കറ്റില്‍ കൊടുങ്ങല്ലൂര്‍ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു പരാജയപ്പെട്ടു.

നോവലുകള്‍

അശ്വത്ഥാമാവ്
മഹാപ്രസ്ഥാനം
അവിഘ്‌നമസ്തു
ഭ്രഷ്ട്
എന്തരോ മഹാനുഭാവുലു
നിഷാദം
പാതാളം

ചലച്ചിത്രം
അഭിനയിച്ചവ

2006 പോത്തന്‍ വാവ
2006 വടക്കുംനാഥന്‍
2004 അഗ്‌നിനക്ഷത്രം
2001 കാറ്റുവന്നു വിളിച്ചപ്പോള്‍
2000 കരുണം
1999 അഗ്‌നിസാക്ഷി
1998 ചിത്രശലഭം
1997 ദേശാടനം
1997 ആറാംതമ്പുരാന്‍
1978 അശ്വത്ഥാമാവ്

തിരക്കഥയെഴുതിയവ

2005 മകള്‍ക്ക് (തിരക്കഥ, സംഭാഷണം)
2003 ഗൗരീശങ്കരം (തിരക്കഥ)
2003 സഫലം (തിരക്കഥ, സംഭാഷണം)
2000 കരുണം (തിരക്കഥ)
1997 ദേശാടനം (തിരക്കഥ)