പ്രശസ്ത സംസ്‌കൃതപണ്ഡിതനും തിരുവനന്തപുരം സംസ്‌കൃതകോളേജ് മുന്‍ അദ്ധ്യാപകനും ആയിരുന്നു എം.എച്ച് ശാസ്ത്രികള്‍ എന്നറിയപ്പെടുന്ന മഹാദേവ ഹരിഹര ശാസ്ത്രികള്‍ (ജനനം: 18 ജനുവരി 1911- മരണം: ). കിളിമാനൂര്‍ കൊട്ടാരത്തിനടുത്തുള്ള കോട്ടക്കുഴി മേലേമഠത്തില്‍ മഹാദേവ അയ്യരുടെയും ഭഗവതി അമ്മാളുടെയും മകനായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം തിരുവനന്തപുരം രാജകീയ മഹാപാഠശാലയില്‍ നിന്നും 1926 ല്‍ ശാസ്ത്രി പരീക്ഷ ഡിസ്റ്റിങ്ഷനോടെ ജയിച്ചു. 1931 ല്‍ മഹോപാദ്ധ്യായ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി. 1936 ല്‍ അധ്യാപക വൃത്തി ആരംഭിച്ചു. 1945 മുതല്‍ 56 വരെ സംസ്‌കൃത കോളേജ് അധ്യാപകനായിരുന്നു. വിരമിച്ചതിനുശേഷം ശിവഗിരി ബ്രഹ്മ വിദ്യാലയത്തിലെ മുഖ്യാചാര്യനായും കൊല്ലം ഇടക്കാട് ശ്രീശങ്കര സംസ്‌കൃത വിദ്യാലയം പ്രിന്‍സിപ്പലായും പ്രവര്‍ത്തിച്ചിരുന്നു.

കൃതികള്‍

    താടകാവധം വ്യാഖ്യാനം
    നളചരിതം വ്യാഖ്യാനം
    അഭിനവരംഗം
    രാമയ്യന്‍ ദളവ
    ബി.എ. മിടുക്കി
    വിജ്ഞാന മഞ്ജുഷ
    വേദാന്തസൂത്രം ഗുരുപ്രസാദം വ്യാഖ്യാനം' (ശ്രീനാരായണഗുരുവിന്റെ 'വേദാന്തസൂത്രം' എന്ന കൃതിക്ക് എഴുതിയ വ്യാഖ്യാനം)
    രസികകൗതുകം
    രാജഗുണനിരൂപണം
    പിങ്‌നന്ദരൂപാവലി വിജയപ്രദീപം

പുരസ്‌കാരങ്ങള്‍
    സമഗ്രസംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം
    രാഷ്ട്രപതിയുടെ ഓറിയന്റല്‍ സ്‌കോളര്‍ അവാര്‍ഡ്
    അമൃതാനന്ദമയീമഠത്തിന്റെ അമൃതകീര്‍ത്തി പുരസ്‌കാരം
    വിശ്വസംസ്‌കൃത പ്രതിഷ്ഠാനന്റെ പണ്ഡിതരത്‌നം അവാര്‍ഡ്
    ബ്രാഹ്മണസഭയുടെ ധര്‍മശ്രേഷ്ഠ പുരസ്‌കാരം
    ഒളപ്പമണ്ണ അവാര്‍ഡ്