പ്രശസ്ത ബാലസാഹിത്യകാരനാണ് 'യുറീക്ക മാമന്‍' എന്നു കൂടി അറിയപ്പെടുന്ന പ്രൊഫ. എസ്. ശിവദാസ്. ശാസ്ത്രസംബന്ധിയായ രചനകളാണ് കൂടുതലും. ജനനം 1940 ഫെബ്രുവരി 19നു കോട്ടയം ജില്ലയിലെ വൈക്കം ഉല്ലലഗ്രാമത്തില്‍. 1962 മുതല്‍ 1995 വരെ കോട്ടയം സി.എം.എസ് കോളേജില്‍ അദ്ധ്യാപകനായിരുന്നു. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കോട്ടയം ജില്ലയുടെ സ്ഥാപക സെക്രട്ടറിയായിരുന്നു. യുറീക്ക, ശാസ്ത്രകേരളം, ബാലശാസ്ത്രം, എങ്ങനെ? എങ്ങനെ? എന്നിവയുടെ എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പരിഷത് പ്രസിദ്ധീകരണസമിതി ചെയര്‍മാന്‍, വിശ്വവിജ്ഞാനകോശം കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍, എം.ജി. യൂണിവേഴ്‌സിറ്റി രസതന്ത്രം പോസ്റ്റ് ഗ്രാജ്വേറ്റ് ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാന്‍ എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോള്‍ ലേബര്‍ ഇന്ത്യ പബ്ലിക്കേഷന്‍സിന്റെ ചീഫ് എഡിറ്ററാണ്. ഡി.സി. ബുക്‌സ്, കറന്റ് ബുക്‌സ്, കൈരളി ചില്‍ഡ്രന്‍സ് ബുക് ട്രസ്റ്റ് എന്നീ സ്ഥാപനങ്ങളുടെ ബാലസാഹിത്യ പ്രസിദ്ധീകരണങ്ങളുടെ ഉപദേഷ്ടാവുമാണ്. കഥകള്‍, നാടകങ്ങള്‍, നോവലുകള്‍, ശാസ്ത്രലേഖനങ്ങള്‍, പഠനപ്രവര്‍ത്തനങ്ങള്‍, തുടങ്ങി വിവിധ ശാഖകളിലുള്ളവയാണ് രചനകള്‍.

    കുട്ടികളുടെ വായനശീലം വളര്‍ത്താനുള്ള നൂതനമാര്‍ഗ്ഗങ്ങളെപ്പറ്റി 1990ല്‍ ഫ്രാന്‍സില്‍ നടന്ന  വര്‍ക്ക്‌ഷോപ്പില്‍ ഇന്ത്യയില്‍ നിന്നുള്ള ഏക പ്രതിനിധിയായിരുന്നു. 1991ല്‍ ജര്‍മ്മനിയിലെ മ്യൂണിച്ചില്‍ നടന്ന ഇന്റര്‍നാഷണല്‍ യൂത്ത് ലൈബ്രറിയില്‍ ബാലസാഹിത്യത്തെ പറ്റി ഗവേഷണപഠനം നടത്താനുള്ള സ്‌കോളര്‍ഷിപ്പ് ലഭിച്ചു. 1991ല്‍ ഇറ്റലിയിലെ ബൊളോണയില്‍ നടന്ന ഏറ്റവും വലിയ ബാലസാഹിത്യ ഗ്രന്ഥങ്ങളുടെ പ്രദര്‍ശനത്തില്‍ പങ്കെടുത്തു.

കൃതികള്‍

    നയാഗ്ര മുതല്‍ സഹാറ വരെ (1980)
    കാര്‍ബെണെന്ന മാന്ത്രികന്‍
    ജയിക്കാന്‍ പഠിക്കാം
    ശാസ്ത്രക്കളികള്‍
    കടങ്കഥകള്‍ കൊണ്ട് കളിക്കാം
    പുതിയ ശാസ്ത്ര വിശേഷങ്ങള്‍
    പഠിക്കാന്‍ പഠിക്കാം
    ബൌ ബൌ കഥകള്‍
    നിങ്ങളുടെ മക്കളെ എങ്ങനെ മിടുമിടുക്കരാക്കാം(പേരന്റിംഗ്)
    കഞ്ഞീം കറീം കളിക്കാം
    കുട്ടികളുടെ സയന്‍സ് പ്രോജക്ടുകള്‍
    പഠന പ്രോജക്ടുകള്‍: ഒരു വഴികാട്ടി
    സസ്യലോകം അല്‍ഭുതലോകം
    പുസ്തകക്കളികള്‍
    കുട്ടികള്‍ക്ക് മൂന്നുനാടകങ്ങള്‍
    കീയോ കീയോ
    മ്യൂണിച്ചിലെ സുന്ദരികളും സുന്ദരന്മാരും (യാത്രാവിവരണം)
    ഗണിതവും ശാസ്ത്രവും പഠിക്കേണ്ടതെങ്ങനെ
    മാത്തന്‍ മണ്ണിരക്കേസ്
    ഗലീലിയോ
    കുട്ടികളുടെ സയന്‍സ് കിറ്റ്
    നാണിയമ്മയുടെ അടുപ്പ്
    സ്വര്‍ഗത്തിന്റെ താക്കോല്‍
    നൂറ്റിയൊന്ന് ശാസ്ത്രലേഖനങ്ങള്‍
    ആരാ മാമ ഈ വിശ്വമാനവന്‍
    ഭ്രാന്തന്‍ കണ്ടലിന്റെ കത്ത്
    രസതന്ത്ര സാഗരം
    പ്രകൃതിയമ്മയുടെ അത്ഭുത ലോകത്തില്‍
    കൂട്ടായ്മയുടെ സുവിശേഷം
    വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം
    വളരുന്ന ശാസ്ത്രം
    ഒരു മധുര മാമ്പഴക്കഥ
    രണ്ടു കാന്താരിക്കുട്ടികള്‍ അഗ്‌നി പര്‍വതത്തില്‍
    മന്യ മദാം ക്യൂരി ആയ കഥ
    സച്ചിനും കൂട്ടരും പഠിപ്പിച്ച വിജയ മന്ത്രങ്ങള്‍

പുരസ്‌കാരങ്ങള്‍

ബാലസാഹിത്യരംഗത്തെ സമഗ്ര സംഭാവനക്ക് കേന്ദ്ര സാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്‌കാര്‍ (2015)
യാത്രാവിവരണ വിഭാഗത്തില്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് – മ്യൂണിച്ചിലെ സുന്ദരികളും സുന്ദരന്മാരും 1997)
സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വൈജ്ഞാനികസാഹിത്യ അവാര്‍ഡ്- പഠിക്കാം പഠിക്കാം 1995
കൈരളി ബുക്ക് ട്രസ്റ്റ് അവാര്‍ഡ്-വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബാലസാഹിത്യ അവാര്‍ഡ് -സരിഗമപധനിസ 1997
ഭീമാ ബാലസാഹിത്യ അവാര്‍ഡ്-കീയോ കീയോ 1994
ബാലസാഹിത്യകാരനുള്ള ഭീമാ സ്വര്‍ണ്ണമെഡല്‍.
2007ലെ മികച്ച ബാലസാഹിത്യ കൃതിക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം-പുസ്തകക്കളികള്‍
പി.ടി. ഭാസ്‌കരപ്പണിക്കര്‍ എമിററ്റസ് ഫെലോഷിപ്പ് 2014