സി.എസ.് സുബ്രഹ്മണ്യന്‍ പോറ്റി (ചെമ്പകപ്പള്ളി ശങ്കരന്‍ സുബ്രഹ്മണ്യന്‍) 1875 നവംബര്‍ 30
(കൊ.വ. 1051 വൃശ്ചികം 15) ന് പെരിങ്ങനാട് കരിപ്പമണ്‍ ഇല്‌ളത്ത് ജനിച്ചു. അച്ഛന്‍ ശങ്കരന്‍ പോറ്റി,
അമ്മ തിരുവല്‌ള കണ്ണാടി ഇല്‌ളത്ത് ദേവകി അന്തര്‍ജ്ജനം. പണ്ഡിതനായ ജ്യേഷ്ഠന്‍
ഈശ്വരന്‍പോറ്റിയാണ് ആദ്യകാലഗുരു. 16-ാം വയസ്‌സില്‍ പ്രൈമറി സ്‌ക്കൂള്‍ അദ്ധ്യാപകന്‍ ആയി.
സ്‌ക്കൂള്‍ ഇന്‍സ്‌പെക്ഷന്റെ ദിവസം, കേ്ഷത്രവൃത്തികള്‍ കഴിഞ്ഞ് സ്‌ക്കുളിലെത്താന്‍ വൈകിയ
ഈ അദ്ധ്യാപകനെ സ്‌ക്കൂള്‍ ഇന്‍സ്‌പെക്ടര്‍ അപമാനിച്ചു. പോറ്റി മറ്റൊന്നും ചിന്തിക്കാതെ ജോലി
രാജിവച്ചു. കായംകുളം ഇംഗ്‌ളീഷ് സ്‌ക്കുളില്‍ പഠനം പുനരാരംഭിച്ച പോറ്റി ഡബിള്‍ പ്രൊമോഷന്‍
നേടി. മൂന്നുകൊല്‌ളം കൊണ്ടു മെട്രിക്കുലേഷന്‍ ജയിച്ചു. തുടര്‍ന്ന് സി.എം.എസ.് കോളേജ്
യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളില്‍ പഠിച്ച് 1903ല്‍ ബിരുദം നേടി. തിരുവനന്തപുരത്ത്
സ്‌ക്കൂള്‍ അദ്ധ്യാപകന്‍ ആയിരിക്കവെ, മഹാരാജാസ് കോളേജില്‍ ഏ.ആര്‍. തമ്പുരാന്റെ
സഹായിയായി മലയാളം പണ്ഡിറ്റ് എന്ന ഉദ്യോഗം സ്വീകരിച്ചു. കൊട്ടാരത്തില്‍ ബാലരാമവര്‍മ്മ
മഹാരാജാവിന്റെ അദ്ധ്യാപകനായും പ്രവര്‍ത്തിച്ചു. 1913ല്‍ എം.എ. ജയിച്ചു. അന്നത്തെ ദിവാന്‍
രാജഗോപാലാചാരിയുടെ പ്രൈവറ്റ് സെക്രട്ടറി, ഹജ്ജൂരാപ്പീസില്‍ ഹെഡ്ട്രാന്‍സ്‌ലേറ്റര്‍, ചവറ
സബ്‌രജിസ്ട്രാര്‍, കരുനാഗപ്പള്ളി – മാവേലിക്കര ഡിവിഷന്‍ ഇന്‍സ്‌പെക്ടര്‍,
ബ്രാഹ്മണ വിദ്യാര്‍ത്ഥികള്‍ക്കായി കുളക്കട സ്ഥാപിച്ച സ്‌പെഷ്യല്‍ സ്‌ക്കൂള്‍ ഭരണാധികാരി എന്നീ
നിലകളില്‍ സേവനം അനുഷ്ഠിച്ചു. 1935ല്‍ വിരമിച്ചശേഷം അല്പകാലം മലയാളരാജ്യം ചീഫ്
എഡിറ്റര്‍ ആയി എങ്കിലും പത്ര മുതലാളിമാരുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് ആ
ജോലി ഉപേക്ഷിച്ചു. പിന്നീട് ഒരു വര്‍ഷം സ്വന്തം നാട്ടിലെ സ്‌ക്കൂള്‍ ഹെഡ്മാസ്റ്ററായി. പതിനാറു
വയസ്‌സിനു മുന്‍പ് പോറ്റി, വൈക്കം പ്‌ളാത്താനത്തുകോവിലകത്തെ അംബികക്കുട്ടിത്തമ്പാട്ടിയെ
വിവാഹം ചെയ്തിരുന്നു. പിന്നീട് ചെന്നിത്തല കുറിയിടത്തു മഠത്തിലെ ഗൗരി അന്തര്‍ജ്ജനത്തെ
വേളി കഴിച്ചു. 1954 നവംബര്‍ 24 ന് അദ്ദേഹം അന്തരിച്ചു.
    സമസ്തകേരള സാഹിത്യപരിഷത്ത്, നമ്പൂതിരിയോഗകേ്ഷമസ' എന്നിവയുടെ
പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം പങ്കാളിയായിട്ടുണ്ട്. ജാതിനവീകരണശ്രമങ്ങളില്‍ അദ്ദേഹത്തിന്റെ
പങ്ക് നിസ്തുലമാണ്. 1921ല്‍ അരയരുടെ മഹായോഗത്തില്‍ അധ്യക്ഷത വഹിച്ച അദ്ദേഹം, ആ
സമുദായത്തില്‍പെട്ട ഒരു പെണ്‍കുട്ടിയെ സ്‌ക്കൂളില്‍ അധ്യാപികയാക്കി നിയമിക്കുകകൂടി ചെയ്തു.
വൈക്കം സത്യഗ്രഹത്തോടനുബന്ധിച്ച് റാണിയെകണ്ട് നിവേദനം സമര്‍പ്പിക്കാന്‍ പുറപെ്പട്ട
സന്നദ്ധഭടന്മാരെ അദ്ദേഹം സ്വന്തം വീട്ടിലേയ്ക്ക് ക്ഷണിച്ച് ആദരിച്ചു. സ്വന്തം ഇല്‌ളത്തുവച്ച്
മിശ്രഭോജനം നടത്തി. കടുത്ത വിപ്രതിപത്തി ഇമ്മാതിരി കാര്യങ്ങള്‍ ക്ഷണിച്ചുവരുത്തി എങ്കിലും
ഉല്പതിഷ്ണുവായ പോറ്റി പതറിയില്‌ള. സ്വജനങ്ങള്‍ പോറ്റിയുടെ അമ്മയുടെ ഉദകക്രിയയ്ക്കു
കൂടാതിരുന്നപേ്പാള്‍ അദ്ദേഹം സ്‌ക്കൂളിലെ സഹപ്രവര്‍ത്തകരുടെ സഹായത്തോടെ ആണ് ക്രിയകള്‍
നടത്തിയത്. വിദ്യാഭ്യാസത്തില്‍ തൊഴില്‍ പരിശീലനം വിജയകരമായി ഉള്‍പെ്പടുത്തിയ
വ്യക്തിയാണദ്ദേഹം. സഹകരണമേഖല, ബാങ്കിംഗ് മേഖല, കേരകര്‍ഷകസംഘം ഇവയിലൊക്കെ
അദ്ദേഹം പ്രവര്‍ത്തിച്ചു. കരുനാഗപ്പള്ളിയിലെ പഴയ വായനശാല – ലാലാജി സ്മാരക ഗ്രന്ഥശാല
– യുടെ സ്ഥാപകനും അദ്ദേഹമാണ്.
    കുമാരനാശാന്‍, ഉള്ളൂര്‍, കണ്ടത്തില്‍ വറുഗീസ് മാപ്പിള, ഏ.ആര്‍, സി.വി. രാമന്‍പിള്ള തുടങ്ങി
ഒട്ടേറെപേ്പര്‍ സി.എസ്‌സി.ന്റെ സുഹൃത്തുക്കള്‍ ആയിരുന്നു. മലബാറിലെ ഒരപ്രശസ്തമാസികയില്‍
വന്ന വീണപൂവ് എന്ന കൃതിയെപ്പറ്റി മനസ്‌സിലാക്കി അത് ഭാഷാപോഷിണിയിലൂടെ കേരളീയരുടെ
മനസ്‌സില്‍ എത്തിച്ചത് പോറ്റിയാണ്.

കൃതികള്‍:'ഒരു വിലാപം' (മലയാളത്തിലെ വിലാപകാവ്യപ്രസ്ഥാനത്തിലെ ആദ്യകൃതി), ഒരു വിഹാരം, കവനമാലിക, കാവ്യോപഹാരം, കീചകവധം തിരുവാതിരപ്പാട്ട്
(കവിതകളും), മാല, ദുര്‍ഗേ്ഗശനന്ദിനി, താലപുഷ്‌കരണി (നോവലുകളും), നീലോല്പലം, കണ്ണകിയും
കോവലനും, തെന്നാലിരാമന്‍, ഭാസന്‍, മണിമേഖല(മറ്റു രചനകള്‍.) ശ്രീകൃഷ്ണചരിതം