തിരുവനന്തപുരത്ത് പൂജപ്പുരയില്‍ കെ. പരമേശ്വരന്‍ നായരുടെയും ഹൈസ്‌കൂള്‍ ടീച്ചര്‍ കെ.സരസ്വതി അമ്മയുടെയും മകനായി 1964-മാര്‍ച്ച്-30ന് ജനിച്ചു. തിരുവനന്തപുരം ആര്‍ട്‌സ് കോളേജ്, യൂണിവേഴ്‌സിറ്റികോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മലയാള സാഹിത്യത്തില്‍ എം.എ. ബിരുദം. 1992-ല്‍ നാടകഗവേഷണത്തിന് കേന്ദ്രഗവ:ന്റെ കള്‍ച്ചറില്‍ റിസര്‍ച്ച് ഫെലോഷിപ്പ്. 1999-ല്‍ രചിച്ച 'യുദ്ധവും സ്‌നേഹവും' എന്ന നാടകത്തിന് ഇന്ത്യയില്‍ പ്രകേഷപണം ചെയ്ത മികച്ച റേഡിയോ നാടകത്തിനുള്ള മെരിറ്റ് സര്‍ട്ടിഫിക്കറ്റ്. 2000-ല്‍ മികച്ച ടെലിവിഷന്‍ നിരൂപണത്തിന് സംസ്ഥാന ഗവ:അവാര്‍ഡ് ലഭിച്ചു. 2001-ലെ കേരളസംസ്ഥാന  ടെലിവിഷന്‍ അവാര്‍ഡ് കമ്മിറ്റിയില്‍ അംഗം. 2002-ല്‍ ഏറ്റവും മികച്ച സിനിമാലേഖനത്തിനുള്ള കേരളസംസ്ഥാന ഗവണ്‍മെന്റ് അവാര്‍ഡ്. 2008-ലെ കഎഎകഗ- പതിമൂന്നാമത് കേരളാ അന്തരാഷ്ര്ട ചലച്ചിത്രോത്സവത്തില്‍ പ്രിലിമിനറി സെലകഷന്‍ ജൂറിയില്‍ അംഗമായിരുന്നു. സിനിമ, നാടകം, ടെലിവിഷന്‍ എന്നീ മേഖലകളെ അനുകരിച്ച് നൂറിലേറെ പഠനങ്ങള്‍ പ്രസിദ്ധപെ്പടുത്തിയിട്ടുണ്ട്. ലോകപ്രസിദ്ധ അറേബ്യന്‍ ക്‌ളാസിക്കായ'1001രാത്രികള്‍' ഒരു പരമ്പരയായി നാടകരൂപമാക്കിയത് ആകാശവാണി കേരളത്തിലെ എല്‌ളാ നിലയങ്ങളിലും പ്രകേഷപണം ചെയ്തിട്ടുണ്ട്. കൃതികള്‍: 100്യലമൃ െ100ളശഹാ(െ1994) 'പൂക്കളില്‌ളാത്ത തോട്ടം'(കുട്ടികളുടെ നാടകം.1994)'ജാഗ്രത! വരാന്‍ പോകുന്നത്, തോക്കുപിടിച്ച കുട്ടിക്കൈകള്‍ ' (സിനിമ-ടെലിവിഷന്‍ പഠനം-2002) 'വല്യച്ഛന്‍, നിന്നെ കാത്തിരിക്കുകയാണ്' (നാടക സമാഹാരം) ഭാര്യ: ശോഭ. മക്കള്‍: വിഷ്ണു എസ്. പരമേശ്വരന്‍, ജ്വാല എസ്. പരമേശ്വരന്‍. വിലാസം:'നന്ദി', റോയല്‍ ഗാര്‍ഡന്‍സ്, മങ്കാട്, തിരുമല ു.ീ., തിരുവനന്തപുരം-695 006.