പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ താലൂക്കിലാണ് സുകുമാരന്‍ ജനിച്ചത്. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയായതോടെ പഠനം അവസാനിച്ചു. കുറച്ചുകാലം ഒരു ഷുഗര്‍ ഫാക്ടറിയിലും ആറുമാസം ഒരു സ്വകാര്യ വിദ്യാലയത്തില്‍ പ്രൈമറി ടീച്ചറായും ജോലി ചെയ്തു. 1963ല്‍ തിരുവനന്തപുരത്ത് അക്കൗന്റ് ജനറല്‍ ഓഫീസില്‍ ക്ലര്‍ക്ക്. 1974ല്‍ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സര്‍വീസില്‍നിന്നും ഡിസ്മിസ് ചെയ്യപ്പെട്ടു. സംഘഗാനം, ഉണര്‍ത്തുപാട്ട് എന്നീ കഥകള്‍ ചലച്ചിത്രമായി. കഥാകാരി രജനി മന്നാടിയാര്‍ മകളാണ്.

കൃതികള്‍
    പാറ
    ശേഷക്രിയ
    ജനിതകം
    അഴിമുഖം
    ചുവന്ന ചിഹ്നങ്ങള്‍
    എം. സുകുമാരന്റെ കഥകള്‍
    മരിച്ചിട്ടില്ലാത്തവരുടെ സ്മാരകം
    തൂക്കുമരങ്ങള്‍ ഞങ്ങള്‍ക്ക്
    ചരിത്ര ഗാഥ
    പിതൃതര്‍പ്പണം
    ശുദ്ധവായു
    വഞ്ചിക്കുന്നം പതി
    അസുരസങ്കീര്‍ത്തനം

പുരസ്‌കാരങ്ങള്‍:
    1992 ലെ മികച്ച ചെറുകഥയ്ക്കുള്ള പത്മരാജന്‍ പുരസ്‌കാരം-പിതൃതര്‍പ്പണം
    കേരള സാഹിത്യ അക്കാദമി അവാര്‍ഡ്- ജനിതകം
    മികച്ച കഥയ്ക്കുള്ള ചലച്ചിത്ര അവാര്‍ഡ് 1981ല്‍ -ശേഷക്രിയ
    മികച്ച കഥയ്ക്കുള്ള ചലച്ചിത്ര അവാര്‍ഡ് 95ല്‍ -കഴകം
    2006ലെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം- ചുവന്ന ചിഹ്നങ്ങള്‍ എന്ന ചെറുകഥാസമാഹാരം
    1976ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം- മരിച്ചിട്ടില്ലാത്തവരുടെ സ്മാരക