പ്രശസ്ത ചിത്രകലാനിരൂപകനും, ജീവചരിത്രകാരനും, ഉപന്യാസകാരനും ആയ ഇ. എം.
ജെ. വെണ്ണിയൂര്‍ 1927 മെ 2ന് കരക്കാട്ടുവിള വെണ്ണിയൂരില്‍ ആണ് ജനിച്ചത്. അച്ഛന്‍ പി. ഇസ്രായേ
ല്‍. അമ്മ കരുണാക്ഷി. മുഴുവന്‍ പേര് ജോസഫ് വെണ്ണിയൂര്‍ എന്നാണ്. വെണ്ണിയൂരില്‍ നെടുവിള
പ്രൈമറ ിസ ്കൂള ില്‍ ആയിരുന്നു പഠനം തുടങ്ങ ിയത്.  െഹെസ ്കൂള്‍ പഠനം വെങ്ങാന്നൂര്‍ ഹൈസ്‌കൂളി
ല്‍. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ സാഹിത്യത്തില്‍ താല്പര്യം കാണിച്ചു. നാഗര്‍
കോവിലെ സ്‌കോട്ട് ക്രിസ്റ്റ്യന്‍ കോളേജില്‍ ആയിരുന്നു ഇന്റര്‍മീഡിയറ്റിന് പഠിച്ചത്. ബിരുദപഠന
ത്തിന് തിരുവനന്തപുരത്തെ സയന്‍സ് ബേ കാളേജില്‍ ചേര്‍ന്നതോടെയാണ് സാഹിത്യകൗതുകം
ശകതമായത്. ഐച്ഛികം ജന്തുശാസ്ത്രം ആയിരുന്നു എങ്കിലും സാഹിത്യകൃതികള്‍ ധാരാളമായി
വായിച്ചു.
    ബി.എസ്.സി. ബിരുദം നേടിയശേഷം കുറച്ചുകാലം സ്‌കോട്ട് ക്രിസ്റ്റ്യന്‍ കോളേജില്‍ അദ്ധ്യാ
പകനായി. ഇംഗ്‌ളീഷാണ് പഠിപ്പിച്ചത്. അക്കാലത്ത് ആകാശവാണിയില്‍ പ്രോഗ്രാം
അസിസ്റ്റന്റായിി. ആകാശവാണിയുടെ വിവിധ നിലയങ്ങളില്‍ പല തസ്തികകളില്‍
സേവനമനുഷ്ഠിച്ചിട്ടുണ്ട്. കോഴിക്കോട്ടു നിലയത്തില്‍ പ്രോഗ്രാം അസിസ്റ്റന്റ്, പ്രോഗ്രാം
എക്‌സിക്ക്യൂട്ടീവ്, തിരുവനന്തപുരം നിലയത്തില്‍ പ്രോഗ്രാം എക്‌സിക്ക്യൂട്ടീവ്, അസിസ്റ്റന്റ് സ്റ്റേഷന്‍
ഡറയക്ടര്‍, ബാഗളൂരില്‍ അസിസ്റ്റന്റ ് സ്റ്റേഷന്‍ ഡറയക്ടര്‍, കോഴിക്കോട് സ്റ്റേഷന്‍ ഡയറക്ടര്‍,
ഭോപ്പാലില്‍ ആകാശവാണി സ്റ്റേഷന്‍ ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കുറച്ചു കാലം
ആകാശവാണി ദില്‌ളി ഡയറക്ടറേറ്റില്‍ പ്രോഗ്രാം ഡയറക്ടറായി. പിന്നീട് ബോംബെ നിലയത്തിന്റെ
സ്റ്റേഷന്‍ ഡയറക്ടര്‍ ആയി.
    ബാംഗളൂരില്‍ ഉദ്യോഗസ്ഥനായിരിക്കവേ തിരുവനന്തപുരത്ത്
എ.എസ്. മേനോന്‍, ഐ.എ.എസ് ബാലഭവന്‍ തുടങ്ങുകയും വെണ്ണിയൂരിന്റെ സേവനം
അഭ്യര്‍ത്ഥിക്കുകയും ചെയ്തു. അതനുസരിച്ച് ബാലഭവന്റെ അഡിഷനല്‍ ഡയറക്ടറായി മൂന്നര
വര്‍ഷം ഡപ്യൂട്ടേഷനില്‍ ജോലി ചെയ്തു. ബാലഭവന്റെ പ്രസിദ്ധീകരണമായ കുട്ടികളുടെ മാസിക
തളിരിന്റെ സര്‍വ്വ ചുമതലയും അക്കാലത്ത് വെണ്ണിയൂരിന് ആയിരുന്നു. ചിത്രകലയോടും
സംഗീതത്തോടും വെണ്ണിയൂരിന്ന് താല്പര്യമായിരുന്നു. സംഗീതത്തിലെ താല്പര്യം,
സംഗീതജ്ഞന്മാരെക്കുറിച്ചുള്ള ലേഖനങ്ങളും സംഗീതാസ്വാദനത്തിലും ഒതുങ്ങി. ചിത്രകല പഠിച്ചില്‌ള
എങ്കിലും, ആ കലയെപ്പറ്റി അദ്ദേഹം ആഴത്തില്‍ പഠിച്ചു. അതുകൊണ്ടുതന്നെ മലയാളത്തിലെ
അപൂര്‍വ്വം ചിത്രകലാ നിരൂപകന്മാരില്‍ അദ്ദേഹം പ്രമുഖസ്ഥാനം നേടി.
    തിരുവിതാംകൂര്‍
ആര്‍ക്കിയോളജി വിഭാഗത്തിന്റെ ഡയറക്ടറും, കലാനിരൂപകനും ആയിരുന്ന ആര്‍.
വാസുദേവപൊതുവാളിന്റെ മകള്‍ ഇന്ദിരയെ 1954ല്‍ വെണ്ണിയൂര്‍ വിവാഹം ചെയ്തു. ബോംബെയില്‍
സ്റ്റേഷന്‍ ഡയറക്ടര്‍ ആയിരിക്കവെ ഹൃദയസ്തംഭനം മൂലം 1982 മാര്‍ച്ച് 9ന് വെണ്ണിയൂര്‍ അന്തരിച്ചു.
വെണ്ണിയൂരിന്റെ കൃതികളുടെ കൂട്ടത്തില്‍ പ്രധാനപെ്പട്ടവ ജീവചരിത്രങ്ങളും
കലാനിരൂപണസംബന്ധിയായ പ്രബന്ധങ്ങളും ആണ്. മലയാളത്തിന്റെ ജീനിയസ് എന്ന
ഉപന്യാസസമാഹാരത്തില്‍ 12 ഉപന്യാസങ്ങള്‍ ആണ് ഉള്ളത്. വിശ്വമഹാകവികളില്‍ ഒരാളായ
ഗൊയ്‌ഥെയെപ്പറ്റിയുള്ള പഠനം ആണ്, ഗൊയ്‌ഥെയുടെ ജീവചരിത്രവും കൃതികളുടെ ആസ്വാദനവും
ഉള്‍ക്കൊള്ളുന്ന ഗൊയ്‌ഥെ – ഇതാ ഒരു മനുഷ്യന്‍. ഡോക്ടര്‍ ഫൗസ്റ്റ് – കഥയും പൊരുളും എന്ന
കൃതിയാകട്ടെ ഗൊയ്‌ഥെയുടെ പ്രശസ്ത കൃതികളുടെ പുനരാഖ്യാനമാണ്. ആല്‍ബെര്‍ട്ട് ഷൈറ്റ്‌സര്‍
എന്ന മനുഷ്യസ്‌നേഹിയായ ഡോക്ടറുടെ കഥയാണ് ഷൈറ്റ്‌സര്‍ എന്ന ജീവചരിത്രം.
അനശ്വരതയിലേയ്ക്കുള്ള ക്ഷണം, പടങ്ങളും പ്രതിമകളും പടയോട്ടങ്ങളും, ഫ്‌ളോറന്‍സ്
കൊളുത്തിയ കലാദീപം എന്നീ പ്രബന്ധങ്ങള്‍ ഉള്‍ക്കൊള്ളുന്ന മൈക്കലാഞ്ജലോ കലാനിരൂപണ
ശാഖയില്‍ ശ്രദ്ധേയമായ കൃതിയാണ്. കൃസ്തുമതവും മലയാള സാഹിത്യവും, പാട്ടുകളുടെ പാട്ട്,
കണ്ണിനു പകരം കണ്ണ്, ഏദന്‍ മുതല്‍ ഈജിപ്തുവരെ എന്നിവയാണ് മറ്റു കൃതികള്‍. മോബിഡിക്
എന്ന ആഖ്യായിക വിവര്‍ത്തനം ചെയ്തതു വെണ്ണിയൂരാണ്.

കൃതികള്‍: മലയാളത്തിന്റെ ജീനിയസ്, ഗൊയ്‌ഥെ – ഇതാ ഒരു മനുഷ്യന്‍, ഡോക്ടര്‍ ഫൗസ്റ്റ് – കഥയും പൊരുളും, മൈക്കലാഞ്ജലോ, കൃസ്തുമതവും മലയാള സാഹിത്യവും, പാട്ടുകളുടെ പാട്ട്,
കണ്ണിനുപകരം കണ്ണ്, ഏദന്‍ മുതല്‍ ഈജിപ്തുവരെ, മോബിഡിക് (വിവര്‍ത്തനം)