സഞ്ചാരികള്‍

രത്യാദിസ്ഥായിഭാവങ്ങളെ സഹകാരികളായി നിന്നു പോഷിപ്പിക്കുന്ന ചിന്താഹ്ശാനിശങ്കാദികളായ വികാരങ്ങള്‍ സഞ്ചാരികള്‍. എട്ട് സാത്വികവികാരങ്ങള്‍

1.സ്തംഭം: തരിച്ചുനില്‍ക്കല്‍
2.പ്രളയം: മോഹാലസ്യം
3.രോമാഞ്ചം: കോള്‍മയിര്‍ക്കൊള്ളല്‍
4.സ്വേദം: വിയര്‍ക്കല്‍
5.സ്വരഭംഗം: വാക്കുകള്‍ ഇടറുക
6.വേപഥു: വിറയല്‍
7.വൈവര്‍ണ്ണ്യം: നിറം പകരുക
8.അശ്രു: കണ്ണീര്‍  നവരസങ്ങള്‍  ‘ശ്യംഗാരം കരുണം വീരം രൗദ്രം ഹാസ്യം
ഭയാനകം ബീഭത്സമത്ഭുതം ശാന്ത-
മെന്നിങ്ങു രസമൊന്‍പത്’  സ്ഥായീഭാവങ്ങള്‍  ‘രതിശോകമഥോത്സാഹം
ക്രോധം ഹാസം ഭയം ക്രമാല്‍
ജുഗുപ്‌സ വിസ്മയം പിന്നെ
നിര്‍വേദം സ്ഥായീഭാവമാം’.  സ്ഥായീഭാവങ്ങള്‍
1. രതി  നായികാനായകന്മാര്‍ക്ക് തങ്ങളില്‍ ജനിക്കുന്നതും അനുരാഗമെന്ന് പറയപ്പെടുന്നതുമായ ചിത്തവ്യത്തിവിശേഷം രതി.  സ്ഥായീഭാവങ്ങള്‍
2. ശോകം  പുത്രമരണാദികളാല്‍ ഉണ്ടാകുന്നതും വൈക്ലബ്യമെന്നു പറയപ്പെടുന്നതുമായ ചിത്തവ്യത്തി വിശേഷം ശോകം.  സ്ഥായീഭാവങ്ങള്‍
3. ഉത്സാഹം  പരന്റെ പരാക്രമം, ദാനം മുതലായതു സ്മരിക്കുമ്പോള്‍ ഉണ്ടാകുന്ന ഔന്നത്യാഖ്യമാം ചിത്തവ്യത്തിവിശേഷം ഉത്സാഹം. സ്ഥായീഭാവങ്ങള്‍
4. ക്രോധം ഗുരുബന്ധുവധാദ്യപരാധങ്ങളാലുണ്ടാകുന്ന ജ്വലനരൂപമായത് ക്രോധം. സ്ഥായീഭാവങ്ങള്‍
5. ഹാസം വേഷവികാരാദി കാണുമ്പോള്‍ ഉണ്ടാകുന്ന വികാസരൂപമായത് ‘ഹാസം’. സ്ഥായീഭാവങ്ങള്‍
6. ഭയം വ്യാഘ്രാദി ദര്‍ശനത്തില്‍ ഉണ്ടാകുന്നതും, ഭാവ്യനര്‍ത്ഥകവിഷയമായുള്ളതും ആയ വൈക്ലബ്യമെന്നത് ‘ഭയം’. സ്ഥായീഭാവങ്ങള്‍
7. ജുഗുപ്‌സ അശുചിപദാര്‍ത്ഥദര്‍ശനത്താലുണ്ടാകുന്ന വിചികിത്സ എന്നത് ‘ജുഗുപ്‌സ’. സ്ഥായീഭാവങ്ങള്‍
8. നിര്‍വേദം അലൗകിക വസ്തുദര്‍ശനജന്യമായ ആശ്ചര്യമെന്നത് ‘അത്ഭുതം’. സ്ഥായീഭാവങ്ങള്‍
9. നിര്‍വേദം സംസാരസുഖങ്ങളുടെ നിസ്സാരത ആലോചിക്കുമ്പോഴുണ്ടാകുന്ന വിരക്തി എന്നത് ‘നിര്‍വേദം’.