ഹാസ്യത്തിലും ഭയാനകത്തിലും സംഭവിക്കുന്നത്  ഹാസ്യത്തില്‍: ഗ്ലാനി, ശ്രമം, ചപലത, ഹര്‍ഷം, അവഹിത്ഥം എന്നിവ മാത്രമേ സംഭവിക്കൂ. കരുണത്തില്‍: മദം, ധൃതി, വ്രീഡ, ഹര്‍ഷം, ഗര്‍വ്വം, ഔത്സുക്യം, ഉഗ്രത ഇവയൊഴികെ ശേഷമെല്ലാം ഉണ്ടാകും. രൗദ്രത്തില്‍: ഗ്‌ളാനി, ശങ്ക, ആലസ്യം, ദൈന്യം, ചിന്ത, വ്രീഡ, ആവേശം, ജഡത, വിഷാദം, സുപ്തി, നിദ്ര, അപസ്മാരം, അവഹിത്ഥം, വ്യാധി, ഉന്മാദം, ശ്രമം, ത്രാസം എന്നിവ വരില്ല. വീരരസത്തില്‍: നിര്‍വേദവും കൂടിവരും. ഭയാനകത്തില്‍: അസൂയ, മദം, ധൃതി, വ്രീഡ, ഹര്‍ഷം, നിദ്ര, സുപ്തി, അമര്‍ഷം, അവഹിത്ഥം, ഉഗ്രത, മതി എന്നിവയല്ലാത്തതെല്ലാം ചേരും. ബീഭത്സത്തിനും അത്ഭുതത്തിനും ചിന്ത, മോഹം, ധൃതി, ത്രാസം,വിതര്‍ക്കം എന്നിവ അതതുസ്ഥലത്തെ യോജിപ്പുപോലെ വരും. ശേഷം ഭയാനകത്തിലെപ്പോലെയും. ശമത്തില്‍ നിര്‍വേദവും ധൃതിയും മാത്രമേ ഉള്ളൂ.  ശൃംഗാരം  രണ്ടുവിധം 1. നായികാ നായകന്മാര്‍ക്കു ചേര്‍ന്നിരിക്കുമ്പോള്‍ ഉള്ള രതി ‘സംഭോഗം’.
2. പിരിഞ്ഞിരിക്കുമ്പോള്‍ ഉള്ളത് വിപ്രലംഭം. ഇതില്‍ വിപ്രലംഭം സംഗമത്തിനു മുമ്പുള്ളതെന്നും പിമ്പുള്ളതെന്നും രണ്ടുവിധം. രണ്ടാമത്തേതിന് ‘പ്രവാസഹേതുകം’, ഈര്‍ഷ്യ, ഹേതുകം എന്നിങ്ങനെ അവാന്തരവിഭാഗം.  രസദോഷങ്ങള്‍  രസദോഷങ്ങള്‍ പലതുണ്ട്. അത് തുടര്‍ന്ന് വിവരങ്ങള്‍ നല്‍കുന്നു.  രസദോഷങ്ങള്‍
1. ശബ്ദവാച്യത

സ്ഥായീഭാവം, രസം, സഞ്ചാരിഭാവം ഇവയെ വിളിച്ചുപറയുക. വ്യംഗത്തിന് ചമല്‍ക്കാരത്തിന്റെ മുഖ്യകാരണം അതിന്റെ ഗൂഢതയാകുന്നു. അതിനാല്‍ തുറന്നു പറഞ്ഞു പോയാല്‍ നഗ്നമായ മനുഷ്യശരീരം പോലെ അത് അരമണീയമായിത്തീരുന്നു. ഇതാണ് ദോഷബീജം.

ഉദാ: സര്‍വ്വേന്ദ്രിയം മുടിയടച്ചു പെട്ടെ-
ന്നുദിച്ചതാം ദാരുണമായമോഹം,
വൈധവ്യദു:ഖത്തെയൊളിക്ക മൂലം
ക്ഷണം രതിക്കങ്ങുപകാരമായി. (കുമാരസംഭവം)  രസദോഷങ്ങള്‍
2. ക്‌ളിഷ്ടയോജന  വിഭാവങ്ങളെയോ അനുഭാവങ്ങളെയോ തേടിപ്പിടിച്ചുകൊണ്ടുവന്ന് കഷ്ടിച്ചു ചേര്‍ക്കേണ്ടതായിവരിക. പ്രതീതിവിളംബം ദോഷബീജം.
ഉദാ: മലയാനില ലോലമാലതീ-
മലരിന്‍ സൗരഭ പൂരിതവനേ
അലസം വിലസുന്നു തെന്നലാല്‍
ചലചേലാഞ്ചല ചഞ്ചലേക്ഷണേ. (എ.ആര്‍) രസദോഷങ്ങള്‍
3. വിരുദ്ധവിഭാവാദിഗ്രഹം വിരുദ്ധ രസാദികളുടെ വിഭാവാനുഭാവ വ്യഭിചാരികളെ ഇടയ്ക്കു ചേര്‍ക്കുക.
ഉദാ: മാനിക്ക നതനാമെന്നെ മാനം
വേണ്ട മനസ്വിനി! പാരിച്ച
യൗവ്വനം പോയാല്‍ തിരിച്ചു
വരികില്ല കേള്‍! (എ.ആര്‍) രസദോഷങ്ങള്‍
4. അതിദീപ്തി വേണ്ടതിലധികം പ്രകാശനം; ചര്‍വ്വിത ചര്‍വ്വണം. മടുപ്പുണ്ടാക്കുന്നത് ദോഷബീജം. അതിസര്‍വ്വത്ര വര്‍ജ്ജയേത്. രസദോഷങ്ങള്‍
5.അകാണ്ഡപ്രഥ രസദോഷങ്ങള്‍
5.അകാണ്ഡപ്രഥരസദോഷങ്ങള്‍
6.അകാണ്ഡച്ഛേദം
രസദോഷങ്ങള്‍
7.അംഗത്തിനതിവിസ്തൃതി
രസദോഷങ്ങള്‍
8.അംഗിക്കു മദ്ധ്യേ മറവ് രസദോഷങ്ങള്‍
9.പ്രക്യതിവിപര്യയം ഗുണീഭൂതവ്യംഗ്യം എല്ലാമാതിരി വ്യംഗ്യവും പരാംഗത്വം പ്രാപിച്ച് അപ്രധാനമായിത്തീരുമ്പോള്‍ ഗുണീഭൂതവ്യംഗ്യം എന്നു പറയുന്നു. വ്യംഗ്യം അംഗമായിത്തീരുന്നത് പ്രായേണ വാച്യത്തിനാകുന്നു. ഗുണീഭൂതവ്യംഗ്യമെല്ലാം അലങ്കാരമായി ഗണിക്കപ്പെടുന്നു. ഗുണീഭൂതമതാം വ്യംഗ്യ- മലങ്കാരം ചമച്ചീടും. വ്യംഗ്യം ഗുണീഭൂതമാകുമ്പോള്‍ അലങ്കാരങ്ങളുടെ കൂട്ടത്തില്‍ ഗണിക്കപ്പെടുന്നു. മറ്റൊന്നിന്‍ ശോഭയെ ജനിപ്പിക്കുകയാണല്ലോ അലങ്കാരത്തിന്റെ പ്രധാനധര്‍മ്മം. അംഗമായിത്തീരുന്ന വ്യംഗ്യം അംഗിക്ക് ശോഭാകരമാകുന്നതിനാല്‍ അലങ്കാരമായി. രസഭാവതദാഭാസ- ശാന്തികള്‍ക്കു പരാംഗത വരുമ്പോള്‍ രസവാന്‍ പ്രേയ സ്‌സൂര്‍ജ്ജസ്വി ച സമാഹിതം. പരാംഗമായ രസം ‘രസവാന്‍’ എന്നു പേരായ അലങ്കാരം; ഭാവം ‘പ്രേയസ്‌സ്’, രസാഭാസഭാവാഭാസങ്ങള്‍ ഊര്‍ജ്ജസ്വി; ഭാവശാന്തി ‘സമാഹിതം’.