അലങ്കാരദോഷങ്ങള്‍ (എ) സാധാരണ ധര്‍മ്മത്തിന് അപ്രസിദ്ധി
(ബി) ഉപമാനത്തിന് അസംഭവം
(സി) ജാതി
(ഡി) പ്രമാണങ്ങളില്‍ ആധിക്യ
(ഇ) ന്യൂനതകള്‍
അര്‍ത്ഥാന്തരന്യാസത്തില്‍ ഉല്‍പ്രേക്ഷിതമായ വിശേഷത്തിനോ സാമാന്യത്തിനോ സമര്‍ത്ഥനം ഇത്യാദികള്‍ അനുചിതാര്‍ത്ഥത്തിന്റെ വകഭേദങ്ങളാണ്. അനിത്യദോഷങ്ങള്‍ രസക്കേടുളവാക്കുന്നതാണ് ദോഷം. ദോഷങ്ങള്‍ ഒന്നിന്റെ ലക്ഷണമിരുന്നാലും ഒരിടത്തു പ്രകരണാദിമഹാത്മ്യത്തില്‍തന്നെ രസക്കേടുതോന്നാത്ത പക്ഷം അവിടെ ദോഷമുള്ളതായി വിചാരിച്ചുകൂടാ; വിഷം ചിലപ്പോള്‍ ഔഷധമാകുന്നതുപോലെ. ഈ സാമാന്യവിധിപ്രകരം ദോഷം ചിലേടത്തു ഉദാസീനമായും ചിലേടത്ത് ഗുണമായും വരും. ഗുണപ്രകരണം രസത്തിന് ഉത്കര്‍ഷം വരുത്തുന്ന ധര്‍മ്മം ഗുണം. അനേകം അംഗങ്ങളുള്ള മനുഷ്യശരീരത്തില്‍ എങ്ങനെ ആത്മാവ് പ്രധാനമോ അങ്ങനെ കാവ്യശരീരത്തില്‍ രസമാണ് പ്രധാനം. ആത്മാവിന് ശൗര്യം മുതലായതെന്നപോലെ രസത്തിന് ഉല്‍ക്കര്‍ഷമുളവാക്കുന്നതും വേര്‍പെട്ടുപോകാത്തതുമായി യാതൊരു ധര്‍മ്മമുണ്ടോ അതാണ് ഗുണം. ‘ഗുണം പ്രസാദം മധുരമോജസെ്‌സന്നിവ മൂന്നു താന്‍’ പ്രസാദം,മാധുര്യം, ഓജസ്‌സ് എന്നിങ്ങനെ മൂന്നെണ്ണമാണ്. ഗുണം
1.മാധുര്യം ‘നീരില്‍ കല്ക്കണ്ടമെന്നോണമാഹ്ലാദത്തില്‍ മനസ്‌സിനെ
അലിച്ചാശു ലയിപ്പിക്കും ഗുണം ‘മാധുര്യ’ സംജ്ഞിതം
മനസ്സലിഞ്ഞ് ആഹ്ലാദത്തില്‍ ലയിച്ചതുപോലെ തോന്നിപ്പോകുന്നതിന് ഹേതുഭൂതമായ ഗുണത്തിന് മാധുര്യം. ‘സംഭോഗം, കരുണം, വിപ്ര-
ലംഭം ശാന്തമിവറ്റയില്‍
ഉത്തരോത്തരമുല്‍ക്കര്‍ഷം
മാധുര്യത്തിന് വന്നിടും’
സംഭോഗശ്യംഗാരത്തെക്കാള്‍ കരുണത്തില്‍, അതിനേക്കാള്‍ വിപ്രലംഭ ശ്യംഗാരത്തില്‍, അതിനേക്കാള്‍ ശാന്തത്തില്‍ എന്ന് മാധുര്യഗുണത്തിന് ആശ്രയങ്ങളായ രസങ്ങളുടെ വിവേചനം. ഗുണം
2. ഓജസ്‌സ് ‘ദീപ്തികൊണ്ട് മനം പെട്ടെന്നുജ്ജ്വലിച്ചതു പോലവേ
പ്രതീതിയുളവാക്കുന്ന ഗുണമോജസ്സതായിടും’ ഏതിന്റെ വൈഭവത്തില്‍ മനസ്സില്‍ ഒരു ജ്വലിതത്വ പ്രതീതിയുളവാകുന്നുവോ ആ ഗുണമാണ് ഓജസ്‌സ്. ‘വീരബീഭത്സരൗദ്രങ്ങള്‍ മേല്ക്കുമേലിതിനാശ്രയം’ ഓജസ്‌സ് വീര്യത്തിലും അതിനേക്കാള്‍ ബീഭത്സത്തിലും അതിനേക്കാള്‍ രൗദ്രത്തിലും അധികം കാണാം. ഹാസാത്ഭുതഭയാനകങ്ങളില്‍ മാധുര, ഓജസ്സുകള്‍ സമപ്രധാന്യമാണ്. ഗുണം
3.പ്രസാദം ‘ശുഷേ്ക്കന്ധനത്തില്‍ തീപോലെ
പെട്ടെന്നുമനമാകവേ പരന്നുവികസിപ്പിക്കും
ഗുണമങ്ങു പ്രസാദമാം’ഉണങ്ങിയവിറകില്‍ തീപിടിക്കുന്നതുപോലെ പെട്ടെന്നു മനസ്സില്‍ ഒന്നായി വ്യാപിച്ച് അതിനു ഒരു വികാസപ്രതീതി ഉണ്ടാക്കുന്ന ഗുണം പ്രസാദം. ഇതിന് എല്ലാരസവും ഒന്നുപോലെ ആശ്രയമാകയാല്‍ ആശ്രയഭേദേന ഉത്കര്‍ഷാധിക്യം പറയുന്നില്ല. ശബ്ദാര്‍ത്ഥപ്രകരണം ശബ്ദങ്ങളുടെ സ്വരൂപം ഇങ്ങനെ:
‘ശബ്ദംമൂന്ന്നാം വാചകാഖ്യം ലക്ഷകം വ്യഞ്ജകം
തഥാ വാച്യം ലക്ഷ്യം വ്യംഗ്യമെന്നു
മുറയ്ക്കര്‍ത്ഥവുമങ്ങനെ വ്യാപാരവും
മൂന്നഭിധാ ലക്ക്ഷണവ്യഞ്ജനാഖ്യയാ’സാഹിത്യശാസ്ത്രപ്രകാരം വാചകം, ലക്ഷകം, വ്യഞ്ജകം എന്നു ശബ്ദം മൂന്നുവിധം. അവയില്‍ വാചക ശബ്ദത്തിന്റെ അര്‍ത്ഥം വാച്യം, ലക്ഷകത്തിന്‍േറത് ലക്ഷ്യം, വ്യഞ്ജനത്തിന്റെത് വ്യംഗ്യം. ഈ അര്‍ത്ഥത്തെ പ്രതിപാദിക്കുന്ന ശബ്ദവ്യാപാരവും ഈ മുറയ്ക്കുതന്നെ അഭിധ, ലക്ഷണ, വ്യഞ്ജന എന്നു മൂന്നുവിധമാകുന്നു, ശബ്ദത്തിന്റെ വ്യാപാരം എന്നാല്‍ ശബ്ദത്തിന് അര്‍ത്ഥത്തോടുള്ള സംബന്ധം എന്നാകുന്നു. ലക്ഷണം മുറയ്ക്ക്
‘നേരേ സാങ്കേതികാര്‍ത്ഥത്തെ വചിക്കുന്നതു വാചകം
അതിന് വ്യാപാരമഭിധ-
യതിന്റെ പൊരുള്‍ വാച്യമാം’ഇന്ന ശബ്ദത്തിന് ഇന്ന അര്‍ത്ഥമെന്ന് എല്ലാ ഭാഷയിലും പൊതുജനസമ്മതപ്രകാരമുള്ള അര്‍ത്ഥം സാങ്കേതികാര്‍ത്ഥം. അതിനെ പരാപേക്ഷകൂടാതെ നേരേ കുറിക്കുന്ന ശബ്ദം വാചകം. ഒരു വാചകശബ്ദത്തിന്റെ അര്‍ത്ഥത്തെ പ്രതിപാദിക്കുന്നതില്‍ ചെയ്യുന്ന വ്യാപാരം അഭിധ, അഭിധയാല്‍ പ്രതിപാദിക്കപ്പെടുന്ന അര്‍ത്ഥം വാച്യാര്‍ത്ഥം. ധ്വനിപ്രകരണം കാവ്യത്തിന്റെ അംഗിയായ ധ്വനിയെപ്പറ്റി:
‘വാച്യാധികം വ്യംഗ്യമെങ്കി-
ലക്കാവ്യം ധ്വനിസംഞ്ജിതം
ഗുണീഭൂത വ്യംഗ്യസംജ്ഞം
വാച്യം താന്‍ മുഖ്യമെങ്കിലോ’ഏതു കാവ്യത്തില്‍ വാച്യാര്‍ത്ഥത്തേക്കാള്‍ വ്യംഗ്യാര്‍ത്ഥം ചമല്‍ക്കാരകാരകമായിരിക്കുന്നോ ആ കാവ്യത്തിന് ധ്വനി എന്നു പേര്‍. വാച്യാര്‍ത്ഥത്തിനാണ് പ്രാധാന്യമെങ്കില്‍ ആ കാവ്യം ഗുണീഭൂതവ്യംഗ്യം. ഗുണം അപ്രധാനം ആയിത്തീര്‍ന്ന വ്യംഗ്യത്തോടുകൂടിയത് എന്ന് പേരിന് അര്‍ത്ഥയോജനം.