Keralaliterature.com

മലയാളം

കടംകഥകള്‍

Page: Items per page:

അകം എല്ലും തോലും, പുറം പൊന്തം പൊന്തം-വൈക്കോല്‍ത്തുറു.
അകത്തിരിപ്പോനെ പുറത്തുക്കാക്കും കണ്ണാടി-മുഖം.
അകത്തേക്കു പോകുമ്പോള്‍ പച്ച. പുറത്തേക്ക് വരുമ്പോള്‍ ചുവപ്പ്-വെറ്റിലമുറുക്ക്
അകത്തു നിന്നു നോക്കി കാണും. കണ്ടതെല്ലാം ഉള്ളിലാക്കും-ക്യാമറ.
അകത്തു രോമം പുറത്തിറച്ചി-മൂക്ക്.
അകത്തു തിരിയിട്ടു പുറത്തു മുട്ടയിട്ടു-കുരുമുളക്.
അകമില്ല പുറമില്ലാ, ഞെട്ടില്ലാ വട്ടയില- .പപ്പടം
അക്കരെ വീട്ടിലെ പശുവിന് ഇക്കരെ വീട്ടിലെ കൂറ്റന്‍ മുക്രയിട്ടപ്പോള്‍ ചെന പിടിച്ചു-ഇടി വെട്ടിയപ്പോള്‍ കൂണ്‍ മുളച്ചു
അക്കരെ നില്‍ക്കും കൊമ്പന്‍ കാളയ്ക്ക് അറുപത്തിനാല് മുടിക്കയറ്-കുമ്പളവള്ളി.
അക്കരെ നില്‍ക്കും കൊക്കമ്പി. ഇക്കരെ നില്‍ക്കും കൊക്കമ്പി. കടലില്‍ ചാടും കൊക്കമ്പി-സൂര്യന്‍.
« Previous 1 2 3 4 5 ... 51 Next » All

Page: 1 of 51

sidead