Keralaliterature.com

മലയാളം

മലയാളഗ്രന്ഥവിവരം

Page: Items per page:

മലയാളഗ്രന്ഥവിവരംആദിമുദ്രണംമുതല്‍ 1995 വരെ മലയാളത്തില്‍ പ്രസിദ്ധീകരിച്ച 52,000ലധികം പുസ്തകങ്ങളുടെ ഒരു ഇലക്ട്രോണിക് ഗ്രന്ഥസൂചിയാണ് മലയാളഗ്രന്ഥവിവരം. യൂണിക്കോഡ് അധിഷ്ഠിതമായി മലയാള ലിപിയില്‍ വിവരങ്ങള്‍ തിരയാനുള്ള സംവിധാനമുണ്ട്. ഡിജിറ്റല്‍ കാറ്റലോഗ് ഉള്‍ച്ചേര്‍ത്ത സ്വതന്ത്ര വിവരശേഖരം. കേരളത്തിനകത്തും പുറത്തും പ്രസിദ്ധീകരിക്കപ്പെട്ട മുഴുവന്‍ മലയാളപുസ്തകങ്ങളെക്കുറിച്ചുമുള്ള ഈ വിവരശേഖരത്തിന്റെ ക്രോഡീകരണത്തിന് പ്രധാനമായും വഴിവച്ചത് കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച കെ.എം. ഗോവിയുടെ മലയാളഗ്രന്ഥസൂചിയാണ്. 2003 ല്‍ ഡോ.ആര്‍.രാമന്‍നായരും കെ.എച്ച് ഹുസൈനും ചേര്‍ന്നുണ്ടാക്കിയ, തലശ്ശേരി ബ്രണ്ണന്‍ കോളേജിലെ 22,000 മലയാളഗ്രന്ഥങ്ങളുടെ കാറ്റലോഗും ഇതില്‍ ചേര്‍ത്തിട്ടുണ്ട്. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്, സെന്റര്‍ ഫോര്‍ സൗത്ത് ഇന്ത്യന്‍ സ്റ്റഡീസ്, ബീഹൈവ് ഡിജിറ്റല്‍ കണ്‍സെപ്റ്റ്‌സ് തുടങ്ങിയ സംഘടനകളുടെ കൂട്ടായ പ്രവര്‍ത്തനഫലമായി നിര്‍മ്മിച്ചു. 2009 ഡിസംബര്‍ 10ന് തലശ്ശേരിയിലാണ് പുറത്തിറക്കിയത്. കെ.എം. ഗോവി ചെയര്‍മാനും കെ.എച്ച്. ഹുസൈന്‍ കണ്‍വീനറുമായ ടാസ്‌ക്‌ഫോഴ്‌സാണ് ഇതില്‍ പുതിയ വിവരങ്ങള്‍ ഓരോവര്‍ഷവും ഉള്‍ച്ചേര്‍ക്കുന്നത്.
1 All

Page: 1 of 1

sidead