മന്ത്രവാദവുമായി ബന്ധപ്പെട്ട ഒരു ചടങ്ങ്. ദുര്‍ദേവതകള്‍, ആഭിചാരമൂര്‍ത്തികള്‍, രക്ഷസ്‌സ് തുടങ്ങിയവയുടെ ബാധോപദ്രവം ഉണ്ടായാല്‍ മന്ത്രവാദികള്‍ പെട്ടെന്ന് അവയെ ഉച്ചാടനം ചെയ്യില്ല. താല്‍ക്കാലികമായി അവ ഇളകാതിരിക്കാന്‍  രക്ഷാകര്‍മ്മം ചെയ്യും. സ്വര്‍ണ്ണമോ പണമോ ഉഴിഞ്ഞുവെച്ച്, ഭസ്മസ്‌നാനം ചെയ്യിപ്പിക്കുകയാണ് അടക്കം വെയ്ക്കലിലെ മുഖ്യ ചടങ്ങ്. ഒതുക്കുക, അടക്കം വെയ്ക്കല്‍ നിയന്ത്രണവിധേയമാക്കുക എന്നാണ് അര്‍ത്ഥം.