കണ്ണൂരിലെ മാവിലാക്കാവില്‍ ഉത്‌സവത്തിനു നടത്താറുള്ള ദൈവപ്രീതികരമായ കായികശേഷിപ്രകടനം. മെയ്യഭ്യാസം സിദ്ധിച്ച നായര്‍ പ്രമാണിമാരാണ് ‘അടി’യില്‍ പങ്കെടുക്കുന്നത്. ഒരുപൊതി അവിലിനുവേണ്ടി ജ്യേഷ്ഠാനുജന്‍മാര്‍ പൊരുതി മരിച്ചതിന്റെ സ്മരണക്കായി അവരുടെ താവഴികളിലുള്ളവര്‍ രണ്ടു ചേരിയായിട്ടാണ് അടി. അടിക്കാന്‍ അവരുടെ ചേരിയില്‍പ്പെട്ടവരുടെ ചുമലിലേറിയിരുന്നാണ് അടിക്കേണ്ടത്. ‘ദൈവത്താര്‍’ എന്ന തെയ്യത്തിലാണ് അടി നടക്കുന്നത്.