സ്ത്രീകള്‍ക്കുണ്ടാകുന്ന മാസമുറ. ആര്‍ത്തവകാലം അശുദ്ധി പാലിക്കുകയെന്ന ആചാരം മിക്ക സമൂഹങ്ങളിലുമുണ്ട്. പാപഫലമാണ് ആര്‍ത്തവം എന്നാണ് സങ്കല്പം. ആചാര്യസ്ഥാനത്തിരുന്ന വിശ്വരൂപന്റെ ശിരസ്‌സ് മുറിച്ചുകളഞ്ഞ ബ്രഹ്മഹത്യാപാപം നാലായി വിഭജിച്ച് ഭൂമി, ജലം, വൃക്ഷങ്ങള്‍, സ്ത്രീകള്‍ എന്നിവയ്ക്കായി ദേവേന്ദ്രന്‍ സമര്‍പ്പിച്ചു എന്നാണ് ശ്രീമദ്ഭാഗവതം ഷഷ്ടസ്‌കന്ധത്തില്‍ പറയുന്നത്. ഭൂമിയില്‍ ഊഷരപ്രദേശമായും വൃക്ഷങ്ങളില്‍ ഒഴുകുന്ന പാലായും വെള്ളത്തില്‍ ഫേനമായും സ്ത്രീകളില്‍ മാസംതോറുമുള്ള രജസ്‌സിന്റെ രൂപമായും പാപം കാണപ്പെടുന്നു എന്നാണ് വിശ്വാസം.