ഭസ്മമിട്ടുവെക്കുന്നതിന് ഉപയോഗിക്കുന്ന മരപ്പാത്രം. ഇത് കെട്ടിതൂക്കുകയാണ് പതിവ്. ഹൈന്ദവഗൃഹങ്ങളിലും ക്ഷേത്രങ്ങളിലും അത് ഒരലങ്കാരമാണ്. ആകൃതിയും കൊത്തുണികളുംകൊണ്ട് ഭസ്മക്കൊട്ടുകള്‍ക്ക് വൈവിധ്യം കാണാം. മരച്ചങ്ങലയുള്ള ഭസ്മക്കൊട്ടകള്‍ ഉണ്ട്.

ഭസ്മക്കൊട്ട ഇല്ലാത്ത ഭവനങ്ങളില്‍ തേങ്ങാത്തൊണ്ട് ‘ഭസ്മക്കുടുക്ക’യായി ഉപയോഗിച്ചുകാണാറുണ്ട്.