ഭൂതങ്ങളുടെ ആരാധനാകേന്ദ്രം. കാസര്‍കോട് ജില്ലയിലാണ് ‘ഭൂതസ്ഥാന’മെന്നാണ് അവിടങ്ങളില്‍ വിശേഷിപ്പിക്കുക. ദേവതകള്‍ ഉന്നതദൈവങ്ങളുടെ അംശഭൂതങ്ങളായതുകൊണ്ടാകാം അങ്ങനെ ചെയ്യുന്നത്. ഭൂതശബ്ദത്തിന് തുളുവിലും മറ്റും പ്രേതം, പിശാച് എന്നീ അര്‍ത്ഥങ്ങള്‍ ഉണ്ടെന്നും, ശൈവമത വിശ്വാസികളായ ഭരണാധിപന്‍മാരാണ് ‘താനങ്ങളെയെല്ലാം ഭൂതസ്ഥാന’മായി രേഖപ്പെടുത്തിയതെന്നുമുള്ള ഒരഭിപ്രായവും ഉണ്ട്.