കൂത്ത്, കൂടിയാട്ടം എന്നീ കലകള്‍ അവതരിപ്പിക്കുന്ന വിഭാഗക്കാര്‍. ‘ശഌഘ്യര്‍’ (മാന്യപുരുഷന്‍) എന്ന സംസ്‌കൃതവാക്കിന്റെ തദ്ഭവമാണ് ചാക്യാര്‍ എന്ന് ഒരു പക്ഷമുണ്ട്. ബ്രാഹ്മണകുലത്തില്‍ നിന്ന് അടുക്കളദോഷംകൊണ്ട് ഭ്രഷ്ടരായ ‘സൂതകുല’ജാതരാണെന്നും ഒരു പക്ഷമുണ്ട്.