ദേവാസുരയുദ്ധത്തില്‍ ചണ്ഡികയെ സഹായിക്കാന്‍ ഉണ്ടായ സപ്ത മാതാക്കളിലൊരാളാണ് ചണ്ഡി. ബ്രഹ്മാവില്‍ നിന്ന് വരബലം നേടിയ സുംഭനെന്നും നിസുംഭനെന്നുമുള്ള രണ്ട് അസുരവീരന്‍മാരുടെ സേവകരായിരുന്നു ചണ്ഡമുണ്ഡന്മാര്‍. അസുരനിഗ്രഹത്തിനുവേണ്ടി കാര്‍ത്ത്യായനി (ചണ്ഡകി)യുടെ ശരീരത്തില്‍ നിന്ന് ജനിച്ച കാളിയാണ് ചാമുണ്ഡി എന്നു വിശ്വസിക്കുന്നു. ഉത്തര കേരളത്തില്‍ ചാമുണ്ഡിയുടെ തെയ്യവും തിറയുമുണ്ട്. രക്തചാമുണ്ഡി, മടേല്‍ചാമുണ്ഡി എന്നീ പേരുകളുമുണ്ട്.