ഒരുതരം കല്ലുകളി. ചെറിയ കല്ലുകളാണ് കരുക്കള്‍. രണ്ടുപേര്‍ ചേര്‍ന്നാണ് കളി. നിശ്ചിത എണ്ണം കല്ലുകള്‍ മുകളിലേക്കെറിഞ്ഞ് പുറംകൈകൊണ്ട് പിടിക്കും. കുറെക്കല്ലുകള്‍ നിലത്തുവീഴും. പുറംകൈയ്യില്‍ തങ്ങിനില്‍ക്കുന്ന കല്ലുകള്‍ ഒന്നൊഴികെ മറ്റുള്ളവ താഴെയിടും. ഈ ശേഷിച്ച കല്ലുകളാണ് ചൊക്കന്‍. ചൊക്കന്‍ കല്ല് വിരലുകള്‍ക്കുള്ളില്‍ വച്ച് നിലത്തുള്ള കല്ലുകള്‍ പെറുക്കികൊടുക്കുന്നതാണ് കളി.