നിലമ്പൂരിലെ മണേരിമല (കിഴക്കന്‍ ഏറനാട്) യില്‍ വസിക്കുന്ന ഒരു ഗോത്രവര്‍ഗ്ഗം. ഇവരുടെ അംഗസംഖ്യ ഇരുനൂറില്‍ താഴെയാണ്. നദിക്കരയിലെ കരിങ്കല്‍ പൊത്തുകളിലോ കാട്ടില്‍ കെട്ടിയുണ്ടാക്കിയ ‘മന’ കളിലോ വസിക്കും. പ്രസവത്തിനും മറ്റും ഈറ്റപ്പുര വേറെ കെട്ടും. നായാട്ടിലോ കൃഷിയിലോ ഏര്‍പ്പെടാറില്ല. തേന്‍ ശേഖരിക്കലാണ് പ്രധാനജോലി. പലതരം കിഴങ്ങുകള്‍ ഭക്ഷിക്കും. ഉടുക്കുവാന്‍ മരത്തോലാണ് ഉപയോഗിക്കുന്നത്.