രക്തബന്ധത്തിലധിഷ്ഠിതമായ പാരമ്പര്യക്രമം. പാരമ്പര്യജീവിതം നയിക്കുന്ന സമുദായങ്ങള്‍ അവകാശം കൈമാറുന്നത് ദായക്രമമനുസരിച്ചാണ്. തറവാടിന്റെയും സ്വത്തിന്റെയും നിലനില്‍പ്പും കൈമാറ്റവും ദായകക്രമനുസരിച്ചായിരിക്കും. സ്വത്തവകാശം, പിന്തുടര്‍ച്ചാവകാശം, ബന്ധുത്വാവകാശം, ആത്മീയാവകാശം തുടങ്ങിയവ തലമുറകളായി മാറിവരുന്നതിനെ ദായക്രമംകൊണ്ട് സ്ഥിരമാക്കിത്തീര്‍ക്കുന്നു. മക്കത്തായം (പിതൃദായം), മരുമക്കത്തായം (മാതൃദായം), ഉഭയദായം എന്നിങ്ങനെ ദായക്രമത്തിന് ഭിന്നതയുണ്ട്.