വടക്കന്‍പാട്ടുകഥകളില്‍പ്പെട്ട ഒരു ‘ഒറ്റക്കഥ’. ഇണപ്പാലകോറോത്തു കുങ്കന് ഏഴുവയസേ്‌സപ്രായമായിട്ടുള്ളൂ. അവന്‍ പട്ടുവാങ്ങുവാന്‍ കോഴിക്കോട് അങ്ങാടിയിലേക്ക് പുറപ്പെട്ടു. അമ്മയും അമ്മാവനും പോകരുതെന്ന് പറഞ്ഞുവെങ്കിലും കുങ്കന്‍ അതൊന്നും കേള്‍ക്കാതെ പോയി. അവന്‍ അങ്ങാടിയിലെത്തി. ചെട്ടിയുടെ പീടികയില്‍നിന്ന് ചിരിച്ചുകൊണ്ട് പഴമുരിഞ്ഞുതിന്നു. ചോദിക്കാെത തിന്നതിനാല്‍, അവനെ ചെട്ടി പിടിച്ചുകെട്ടി. വഴിപോക്കരായ പട്ടന്മാര്‍ മുഖേന കുങ്കന്റെ അമ്മാവന്‍ വിവരമറിഞ്ഞു. അയാള്‍ ചെട്ടിക്ക് ഓല അയച്ചതുപ്രകാരം കുങ്കനെ ചെട്ടി വിട്ടയ്ക്കുകയും ചെയ്തു.