ഉല്‍സവത്തോടനുബന്ധിച്ചുള്ള എഴുന്നള്ളത്ത്. പറക്കെഴുന്നളളിപ്പാണിത്. തടികൊണ്ടുള്ള കണ്ണാടി ബിംബമാണ് ‘ജീവിത’. തകിടും സ്വര്‍ണാഭരണങ്ങളും പട്ടുംകൊണ്ട് അത് അലങ്കരിക്കും. ജീവിത ഒരു തണ്ടില്‍ പിടിപ്പിക്കുന്ന പതിവുണ്ട്. അത് രണ്ട് ബ്രാഹ്മണര്‍കൂടി എഴുന്നള്ളിച്ച് ആഘോഷപൂര്‍വം ഭവനങ്ങളിലെല്ലാം പോകും. പറയില്‍ നെല്ലും അരിയും വെച്ച് അവിടങ്ങളില്‍ സ്വീകരിക്കും. തെക്കന്‍ കേരളത്തില്‍ ഇത് കാണാം. പറക്കെഴുന്നള്ളിപ്പില്ലാതെ, മറ്റു സന്ദര്‍ഭങ്ങളിലും ജീവിത എഴുന്നള്ളിക്കുന്ന പതിവുണ്ട്.