അനുഷ്ഠാനപരമായ അഗ്നിനൃത്തമാണ് കനലാട്ടം. തീയാട്ട്, തിറയാട്ടം, തെയ്യാട്ടം, കോമരാട്ടം മുതലായവയില്‍ കനലാട്ടം പതിവുണ്ട്. അയ്യപ്പന്‍ തീയാട്ടില്‍ കനലാട്ടം എന്ന രംഗമുണ്ട്. പ്‌ളാവിറക് മൂന്നു സ്ഥലത്ത് കൂട്ടി കനലാക്കും; പിന്നീട് ആ കനലിലാണ് കോമരമിളകി നൃത്തം ചെയ്യുന്നത്.