മന്ത്രവാദം ഒരു വിജ്ഞാനശാഖ കൂടിയാണ്. അതിന്റെ രഹസ്യങ്ങള്‍ അറിയുമ്പോള്‍ അത് രസപ്രദമായ അറിവ് പ്രദാനം ചെയ്യും. ‘മന്ത്രവിദ്യ മഹാഗുപ്ത’ മാണെന്ന് ‘ദത്താത്രേയ മഹായന്ത്ര’ത്തിലും മറ്റും പറഞ്ഞിട്ടുണ്ട്. ഗുരുഭക്തിയുള്ളവര്‍ക്കേ അത് ഉപദേശിക്കാവൂ. പല മന്ത്രങ്ങളുടെയും. അന്ത്യത്തില്‍ ഗുരുവിനെ സ്മരിക്കുന്നതു കാണാം. മനുഷ്യരുടെ കാര്യപ്രാപ്തിക്കുവേണ്ടിയുള്ളതാണ് യന്ത്രമന്ത്രാദികളും ആഭിചാരാദികളും. വേദങ്ങള്‍, പുരാണങ്ങള്‍, ഉപനിഷത്തുക്കള്‍ എന്നിവയില്‍ മാന്ത്രികകാര്യങ്ങള്‍ അടങ്ങിയിട്ടുണ്ട്. സംസ്‌കാരത്തിന്റെ എല്ലാ ഘടകങ്ങളും മാന്ത്രികവിദ്യയുമായി ബന്ധപ്പെടും. ഔഷധിവിജ്ഞാനത്തിന് മാന്ത്രിക വിജ്ഞാനവുമായി അടുത്ത ബന്ധമുണ്ട്.