അത്യുത്തര കേരളത്തില്‍ തുള്ളല്‍ക്കളിക്ക് ‘മരമീടന്‍’ എന്നൊരു വേഷംകൂടി രംഗത്ത് വരും. തുള്ളലിന് കണ്ണുകൊള്ളാതിരിക്കാനാണ് ഈ ഹാസ്യാത്മകവേഷമെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. തുള്ളല്‍ക്കാരന് വിശ്രമം നല്‍കുവാന്‍ ഉപകരിക്കുന്നതാണ് മരമീടന്റെ കളികളെന്നും അഭിപ്രായമുണ്ട്. മരംകൊണ്ടുള്ള ഒരു പൊയ്മുഖം വച്ചുകെട്ടുന്നതു കൊണ്ടാണ്. ‘മരമീടന്‍’ എന്ന് പറയുന്നത്. അരയില്‍ മരത്തൂപ്പുകള്‍ വച്ചുകെട്ടും തുള്ളലിന്റെ ചില ആഭരണങ്ങള്‍ വികലമായി ധരിക്കാറുണ്ട്. തുള്ളല്‍ക്കളി പരിശീലിച്ച ഒരാള്‍ തന്നെയായിരിക്കും മരമീടന്‍ വേഷവും കെട്ടുക. ഈ ഹാസ്യാത്മകവേഷം അരങ്ങില്‍ വന്നാല്‍ താളം ചവീട്ടുകയും ആടുകയും ചെയ്യും. തുള്ളല്‍ നടത്താതെ വിശ്രമിക്കും. മരമീടന്‍ ചില പാട്ടുകളും പാടാറുണ്ട്. ഹാസ്യവും ഫലിതവും അശ്‌ളീലവും കലര്‍ന്ന ഭാഗങ്ങള്‍ അതില്‍ ധാരാളമുണ്ടാവും.